ഗാന്ധിനഗര്‍: മോര്‍ബി ജില്ലയിലെ ഹല്‍വാദില്‍ മതില്‍ ഇടിഞ്ഞ് വീണ് 12 തൊഴിലാളികള്‍ മരിച്ചു. ഇതുവരെ 12 തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഹല്‍വാദിലെ ജിഐഡിസിയിൽ സാഗർ സാൾട്ട് എന്ന ഉപ്പ് ഫാക്‌ടറിയിലാണ് മതില്‍ തകര്‍ന്നുവീണത്.
ബുധനാഴ്‌ചയാണ് സംഭവം. മുപ്പതോളം തൊഴിലാളികള്‍ മതിലിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. മതിലിനോട് ചേര്‍ന്ന് ഉപ്പ് ചാക്കുകള്‍ സുക്ഷിരുന്നതിനാല്‍ ഇതിന്‍റെ അമിതഭാരമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മതിലിനോട് ചേര്‍ന്ന് ജോലി ചെയ്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചഭക്ഷണ സമയമായതിനാൽ നിരവധി തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.