ETV Bharat / bharat

16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു, വീഡിയോ പ്രചരിപ്പിച്ചു ; മൂന്ന് പേര്‍ക്കെതിരെ കേസ് - ചീട്ട് കളിച്ചതിന് 16 കുട്ടികളെ മര്‍ദ്ദിച്ചു

സംഭവം ഏപ്രില്‍ 29ന്, മര്‍ദിച്ച യുവാക്കളില്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തിരുന്നു

16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു, വീഡിയോ പ്രചരിപ്പിച്ചു ; മൂന്ന് പേര്‍ക്കെതിരെ കേസ്
ചീട്ട് കളിച്ചതിന് 16 കുരുന്നകളെ നഗ്നരാക്കി മര്‍ദിച്ച യുവാക്കള്‍ക്കെതിരെ കേസ്
author img

By

Published : May 5, 2022, 6:10 PM IST

ഹൈദരാബാദ് : പ്രായപൂര്‍ത്തിയാകാത്ത 16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്. ചീട്ടുകളിച്ചെന്ന് പറഞ്ഞാണ് കുട്ടികളെ നഗ്നരാക്കി ആക്രമിച്ചത്. ഏപ്രില്‍ 29നായിരുന്നു സംഭവം.

മര്‍ദിച്ച യുവാക്കളില്‍ ഒരാള്‍ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. അതേസമയം ബി.ജെ.പി നേതാവ് കുട്ടികളെ മര്‍ദിക്കുന്നു എന്ന തരത്തിലും വീഡിയോ പ്രചരിച്ചു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മങ്കല്‍ഹട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിപ്പെട്ടത്.

16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു, വീഡിയോ പ്രചരിപ്പിച്ചു ; മൂന്ന് പേര്‍ക്കെതിരെ കേസ്

Also Read: കഞ്ചാവുപയോഗിച്ചതിന് 16കാരനെ അമ്മ പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് പൊതിരെ തല്ലി ; വീഡിയോ പുറത്ത്

പിന്നാലെ, മര്‍ദനമേറ്റ ഒരു കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ബി.ജെ.പി നേതാവിന് പങ്കില്ലെന്നറിയിച്ച പൊലീസ് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്. വീടിനടുത്തുള്ള കുന്നില്‍ വച്ചാണ് 16 കുട്ടികള്‍ ചേര്‍ന്ന് ചീട്ടുകൊണ്ട് പോക്കര്‍ ഗെയിം കളിച്ചത്.

കുട്ടികള്‍ ചീട്ട് കളിക്കുന്നത് ഇതുവഴി പൊയ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി കുട്ടികളെ പിടികൂടി. ശേഷം നഗ്നരാക്കിയ ശേഷം മുഖത്ത് അടക്കം ക്രൂരമായി മര്‍ദിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.