ETV Bharat / bharat

ലോകകപ്പ് കാണാനെത്തിയ കെട്ടിടത്തില്‍ നിന്നും വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം - Mumbai club building accident news

ദക്ഷിണ മുംബൈയിലെ ക്ലബ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നാണ് കുട്ടി വീണുമരിച്ചത്

ദക്ഷിണ മുംബൈ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം ഫിഫ ലോകകപ്പ് ഫൈനൽ boy dies after falling from Mumbai club building
കെട്ടിടത്തില്‍ നിന്നും വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
author img

By

Published : Dec 20, 2022, 3:45 PM IST

മുംബൈ: കുടുംബവുമൊത്ത് ഫിഫ ലോകകപ്പ് ഫൈനൽ കാണാനെത്തിയ കെട്ടിടത്തില്‍ നിന്നും വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ദക്ഷിണ മുംബൈയിലെ ക്ലബിന്‍റെ അഞ്ചാം നിലയില്‍ നിന്നാണ് ഹൃദ്യാൻഷു റാത്തോഡ് എന്ന കുട്ടി വീണുമരിച്ചത്. ഡിസംബര്‍ 18ന് രാത്രിയാണ് സംഭവം.

ശുചിമുറിയിൽ നിന്ന് 11 വയസുള്ള കുട്ടിയ്‌ക്കൊപ്പം മടങ്ങുന്നതിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ അരഭിത്തിയുടെ വിടവിലൂടെ തെന്നി വീഴുകയായിരുന്നു. മുതിര്‍ന്ന കുട്ടി ശബ്‌ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ മൂന്ന് വയസുകാരന്‍ പടിക്കെട്ടിന്‍റെ താഴെ വീണ് കിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് മുതിര്‍ന്ന കുട്ടി ഓടിച്ചെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, കുടുംബാംഗങ്ങളും ക്ലബിലെ സുരക്ഷാജീവനക്കാരനും ചേർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചു. കുട്ടിയുടെ നെറ്റിയിലും തലയുടെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് പറഞ്ഞു. അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്‌തിതിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.