ETV Bharat / bharat

ചൈനയുമായുള്ള അതിർത്തി തർക്കം; സ്ഥിതിഗതികൾ വിലയിരുത്തി കരസേനാ മേധാവി - കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ

ചൈനക്കെതിരെ പ്രതിരോധിക്കാൻ എങ്ങനെ മുന്നൊരുക്കങ്ങൾ നടത്തണമെന്നും യോഗം ചർച്ച ചെയ്തു‌

Indian Army top brass discuss threats from China  Indian Army top brass meet  ചൈനയുമായുള്ള അതിർത്തി തർക്കം  Army chief assesses situation  കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ  മനോജ് മുകുന്ദ് നരവനെ
ചൈനയുമായുള്ള അതിർത്തി തർക്കം; സ്ഥിതിഗതികൾ വിലയിരുത്തി കരസേനാ മേധാവി
author img

By

Published : Jun 17, 2021, 8:04 PM IST

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സൈനിക മേധാവി, വൈസ് ചീഫ്, കമാൻഡർമാർ, കരസേന ആസ്ഥാനത്തെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാർ (പി.എസ്.ഒ), ​​മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

also read: കൊവിഡ് മൂന്നാം തരംഗം; കുട്ടികളെ ബാധിക്കില്ലെന്ന് പഠനം

രണ്ട് ദിവസത്തെ സമ്മേളനത്തിൽ കിഴക്കൻ ലഡാക്കിലെ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, ഡെംചോക്ക്, ഡെപ്സാംഗ് എന്നിവിടങ്ങളിലെ തർക്ക പ്രദേശങ്ങളിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ച്‌ ചർച്ച ചെയ്യും. അതിർത്തി തർക്കങ്ങൾ നേരിടാൻ ഇന്ത്യൻ- ചൈനീസ് സൈനിക പ്രതിനിധികൾ ഇതിനോടകം 11 തവണ ചർച്ച നടത്തിയിരുന്നു.

ചൈനക്കെതിരെ പ്രതിരോധിക്കാൻ എങ്ങനെ മുന്നൊരുക്കങ്ങൾ നടത്തണമെന്നും യോഗം ചർച്ച ചെയ്തു‌. സൈനിക വിന്യാസം 50,000 മുതൽ 60,000 വരെ വർധിപ്പിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ളവ മികച്ച രീതിയിലാക്കണമെന്നും യോഗത്തിൽ ചർച്ച ചെയ്‌തു.

ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ സൈന്യം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ചൈനീസ് ആർമി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ജനറൽ നരവാനെ അടുത്തിടെ പറഞ്ഞിരുന്നു. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര, ഡെപ്സാംഗ് തുടങ്ങിയ മറ്റ് സംഘർഷ മേഖലകളിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ജനറൽ നരവാനെ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.