ലഖ്‌നൗ : ഗംഗയ്ക്ക് സമീപം വിവിധ വിഭാഗങ്ങളിലെ ആളുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി.
ആളുകളുടെ വിശ്വാസങ്ങൾക്കനുസരിച്ച് മൃതശരീരങ്ങൾ സംസ്‌കരിക്കുന്നതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കാണെന്നും ഗംഗയ്ക്ക് സമീപം താമസിക്കുന്ന വിവിധ സമുദായങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന രീതി വ്യത്യസ്‌തമാണെന്നും കോടതി ഹർജി തള്ളിക്കൊണ്ട് പറഞ്ഞു.
ALSO READ: ഗംഗ നദീതീരത്ത് നൂറിലധികം ശവക്കുഴികൾ കണ്ടെത്തി
ഗംഗ നദീതീരത്ത് താമസിക്കുന്ന വിവിധ സമുദായങ്ങൾക്കിടയിൽ നിലവിലുള്ള മൃതശരീരം സംസ്‌കരിക്കുന്ന രീതികളെ സംബന്ധിച്ച് ഹർജിക്കാരൻ വിശദമായി പഠനം നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായി പഠനം നടത്തിയ ശേഷം വീണ്ടും പുതിയ ഹർജി ഫയൽ ചെയ്യാനും കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
ALSO READ: ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ