ബെംഗളൂരു: കർണാടകയിലെ കാർവാർ ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. ഹൊന്നാവരയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ ദുർഗ ഭൈരവി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന 15 മത്സത്തൊഴിലാളികളെയും മറ്റൊരു ബോട്ടിലെത്തിയവർ രക്ഷിച്ചു. അപ്രതീക്ഷിതമായി ഉയർന്ന കാറ്റിൽ ബോട്ട് മുങ്ങുകയായിരുന്നു എന്നാണ് വിവരം.