ഹൈദരാബാദ് : വാഹന വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം മുന്‍ കൊല്ലത്തേക്കാള്‍ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ബിഎംഡബ്ല്യു ഗ്രൂപ്പ്. 25,21,525 വാഹനങ്ങളാണ് കഴിഞ്ഞവര്‍ഷം വിറ്റത്. പ്രീമിയര്‍ കാറുകളുടെ വിപണിയില്‍ ഏറ്റവും മുന്നിലാണ് ബിഎംഡബ്ല്യു. കമ്പനിയുടെ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന തൊട്ടുപിന്നിലത്തെ വര്‍ഷത്തേക്കാള്‍ ഇരിട്ടിയില്‍ അധികമായാണ് വര്‍ധിച്ചത്. 1,03,855 ഇലക്‌ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. വില്‍പ്പനയില്‍ ഇത് 133.2 ശതമാനത്തിന്‍റെ വര്‍ധനയാണ്.
ALSO READ:വ്യായാമത്തോടൊപ്പം ചാർജും ചെയ്യാം; നൂതന വിദ്യയുമായി കൊച്ചി മെട്രോ
കൊവിഡ് സൃഷ്‌ടിച്ച വിതരണ ശൃംഖലയിലെ തടസങ്ങള്‍ ഉണ്ടായിട്ടും കമ്പനി മികച്ച പ്രകടനം 2021ല്‍ കാഴ്‌ചവയ്ക്കാന്‍ സാധിച്ചതിന് കാരണം മികച്ച പ്രൊഡക്‌റ്റ് ലൈന്‍അപ്പുകളും ഓപ്പറേഷന്‍സിലെ മികവുമാണെന്ന് കമ്പനി അധികൃതര്‍ വ്യക്‌തമാക്കി. ഇലക്‌ട്രോണിക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്‌തമാക്കി. കസ്‌റ്റമര്‍ ഇന്‍റര്‍ഫെയിസില്‍ കൂടുതല്‍ ഡിജിറ്റലൈസേഷന്‍ കൊണ്ടുവരുമെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് പറഞ്ഞു.