ETV Bharat / bharat

വാക്കുപാലിച്ച് ബിഎംഡബ്ല്യു ; ആറ് മാസത്തിനിടെ മൂന്നാമത്തെ ഇലക്ട്രിക്ക് കാറും ഇന്ത്യന്‍ നിരത്തില്‍

author img

By

Published : May 26, 2022, 9:05 PM IST

പുതിയ ഓള്‍ ഇലക്ട്രിക് സെഡാന്‍ ഐ 4 ഇന്ത്യയില്‍ അവതരിപ്പിച്ചു, 69.9 ലക്ഷം രൂപയാണ് വില

BMW launches all-electric sedan i4 priced at Rs 69.9 lakh  all electric sedan i4 price  BMW new all electric sedan  ബിഎംഡബ്ലുവിന്‍റെ പുതിയ ഓള്‍ ഇലക്ട്രിക്ക് സെഡാന്‍ ഐ4  ബിഎംഡബ്ലുവിന്‍റെ പുതിയ കാര്‍
വാക്കുപാലിച്ച് ബിഎംഡബ്ലു; ആറ് മാസത്തിനിടെ മൂന്നാമത്തെ ഇലക്ട്രിക്ക് കാറും ഇന്ത്യന്‍ നിരത്തില്‍

ഗുഡ്‌ഗാവ് : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു പുതിയ ഓള്‍ ഇലക്ട്രിക് സെഡാന്‍ ഐ4 ഇന്ത്യയില്‍ അവതരിപ്പിച്ചു. 69.9 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില. ആറ് മാസത്തിനിടെ തങ്ങളുടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് നവംബറിലാണ് കമ്പനി അറിയിച്ചത്. ഇതില്‍ മൂന്നാമത്തെ വാഹനമാണ് ഓള്‍ ഇലക്ട്രിക് ഐ4. നേരത്തെ ഓള്‍ ഇലക്ട്രിക് എസ്‌യുവി ഐഎക്സ്, ഓള്‍ ഇലക്ട്രിക് മിനി ലക്ഷുറി ഹാച്ച്‌ബാക്ക് എന്നിവ പുറത്തിറക്കിയിരുന്നു.

Also Read: പുതുമകൾ ഏറെയുണ്ട്... ഹ്യുണ്ടായ് ഗ്രാന്‍റ് ഐ 10 നിയോസ് കോര്‍പ്പറേറ്റ് എഡിഷന്‍ ആവശ്യക്കാരിലേക്ക്

ബിഎംഡബ്ല്യു ഇ ഡ്രൈവ് ടെക്നോളജിയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് പവര്‍ ഇലക്ട്രിക് മോട്ടറാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 590 കിലോമീറ്ററാണ് വാഹനത്തിന്‍റെ മൈലേജ്. shop.bmw.in എന്ന് വെബ്സൈറ്റ് വഴി വാഹനം ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.