ETV Bharat / bharat

ബ്ലാക്ക് ഫംഗസ് ഒരു സാംക്രമിക അണുബാധയല്ല: എയിംസ് ഡയറക്‌ടർ

author img

By

Published : May 25, 2021, 7:20 AM IST

ബ്ലാക്ക് ഫംഗസ് ബാധയും ഓക്‌സിജൻ തെറാപ്പിയും തമ്മിൽ ഇതുവരെ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്നും 90 മുതൽ 95 ശതമാനം വരെയും പ്രമേഹ രോഗികളിലും കൊവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡുകൾ കൂടുതലായും കുത്തിവച്ചവരിലുമാണ് ബ്ലാക്ക് ഫംഗസ് രോഗബാധ കണ്ടുവരുന്നതെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി.

Dr. Randeep Guleria  All India Institute of Medical Sciences  Lav Agarwal  Delhi Chief Minister Arvind Kejriwal  Mucormycosis  എയിംസ് ഡയറക്‌ടർ  ബ്ലാക്ക് ഫംഗസ്  ബ്ലാക്ക് ഫംഗസ് പകരില്ല
എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധ ഒരു സാംക്രമിക രോഗമല്ലെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോർമൈക്കോസിസ് കൊവിഡ് രോഗികളിലോ കൊവിഡ് മുക്തരായവരിലോ പൊതുവേ കണ്ടുവരുന്ന ഒരു സാധാരണ ഫംഗസ് ബാധയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഇത് ഒരിക്കലും കൊവിഡ് ബാധ പോലെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫംഗസിന്‍റെ നിറത്തേക്കാൾ മ്യൂക്കോർമൈക്കോസിസ് എന്ന പേരിൽ ഫംഗസിനെ തിരിച്ചറിയുന്നതാണ് നല്ലതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഇന്ത്യയില്‍ സ്‌പുട്‌നിക് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം ആരംഭിച്ചു

ബ്ലാക്ക് ഫംഗസ് ബാധയും ഓക്‌സിജൻ തെറാപ്പിയും തമ്മിൽ ഇതുവരെ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു. 90 മുതൽ 95 ശതമാനം വരെയും ഈ രോഗം കണ്ടുവരുന്നത് പ്രമേഹ രോഗികളിലും കൊവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡുകൾ കൂടുതലായും കുത്തിവച്ചവരിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂക്കോർമൈക്കോസിസിനെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത് വളരെയധികം ഒഴിവാക്കാവുന്ന ആശയക്കുഴപ്പങ്ങളിലേയ്ക്ക് നയിക്കുന്നുണ്ടെന്നും ബ്ലാക്ക് ഫംഗസ് തീർത്തും വ്യത്യസ്‌തമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഫംഗൽ കോളനികളിൽ കറുത്ത കുത്തുകൾ കാണപ്പെടുന്നത് കൊണ്ട് മാത്രമാണ് ഇവയെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നതെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി. പൊതുവേ, കാൻഡിഡ, ആസ്‌പർജില്ലോസിസ്, ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മോസിസ്, കോസിഡിയോ ഡയോമൈക്കോസിസ് തുടങ്ങിയ വിവിധതരം ഫംഗസ് അണുബാധകൾ ഉണ്ടെന്നും രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ മ്യൂക്കോർമൈക്കോർസിസ്, കാൻഡിഡ, ആസ്‌പർജില്ലോസിസ് എന്നിവയാണ് കൂടുതൽ കാണപ്പെടുന്നതെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി.

Also Read: വാക്‌സിൻ ഡോസ് കുറഞ്ഞതിൽ പരാതിയുമായി മദ്രാസ് ഹൈക്കോടതി

നിരവധി ആഴ്‌ചകളായി ഫംഗസിനെതിരെയും കൊവിഡിനെതിരെയുമുള്ള പോരാട്ടം തുടരുന്നതിനാൽ ആശുപത്രികളിൽ എല്ലാം തന്നെ രോഗികൾ നിറയുന്നുവെന്നും കൊവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും മ്യൂക്കോർമൈക്കോസിസ് സ്ഥിരീകരിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം അറിയിച്ചു. യുവാക്കളിലും കുട്ടികളിലും നിലവിൽ കൊവിഡ് വൈറസ് കുടുതലായും ബാധിക്കുന്നുണ്ടെങ്കിലും അത് 45 വയസിന് മുകളിൽ ഉള്ളവർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും കൊവിഡ് ബാധിക്കുന്നത് പോലെ അത്ര ഗുരുതരമല്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു. അതേസമയം, വാക്‌സിൻ നിർമാതാക്കളായ ഫൈസറും മോഡേണയും കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്ക് നിർമാതാക്കൾ വാക്‌സിൻ നേരിട്ട് വിതരണം ചെയ്യുന്നില്ലെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയടക്കം പ്രതികരണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലവിൽ പുതിയതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും മിക്ക സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 15 മുതൽ 21 വരെ 431 ജില്ലകളിൽ ദിനംപ്രതി നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ഏപ്രിൽ 18 നും മെയ് 4 നും ഇടയിൽ ഇത് 531 ആയിരുന്നെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Also Read: സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.