ETV Bharat / bharat

BJP Telangana Candidates List തെലങ്കാന തെരഞ്ഞെടുപ്പ്, ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

Telangana Assembly Polls Update : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ 65 സ്ഥാനാർഥികളുൾപ്പെട്ട ബിജെപി ആദ്യഘട്ട സ്ഥാനാർഥിപട്ടിക പാർലമെന്‍ററി ബോർഡ് യോഗത്തിന് ശേഷം ഇന്ന് പ്രഖ്യാപിക്കുമെന്ന് വിവരം

BJP Telangana First Candidates List  BJP  BJP Candidates For Assembly Election  BJP First Candidates List  JP Nadda  five states assembly poll  Telangana Assembly Polls Update  തെലങ്കാന നിയസഭ തെരഞ്ഞെടുപ്പ്  തെലങ്കാന ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക  ബിജെപി സ്ഥാനാർഥി പട്ടിക  പ്രകാശ് ജാവദേക്കർ  ബിജെപി
BJP's First Candidates List Will Announce Today
author img

By ETV Bharat Kerala Team

Published : Oct 20, 2023, 12:28 PM IST

ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ (Telangana Assembly Polls) ഭാഗമായി ബിജെപിയുടെ സ്ഥാനാർഥി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിൽ. 65 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക (BJP's Telangana First Candidates List) ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ (19.10.2023) പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കറുടെ വസതിയിൽ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നിരുന്നു. നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ സ്ഥാനാർഥി പട്ടിക ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനമാക്കിയതായാണ് സൂചന.

പാർട്ടി സംസ്ഥാന ഭാരവാഹികളായ തരുൺ ചുഗ്, സുനിൽ ബൻസാൽ, സംസ്ഥാന പ്രസിഡന്‍റ് കിഷൻ റെഡ്ഡി, പാർലമെന്‍ററി ബോർഡ് അംഗം കെ.ലക്ഷ്‌മൺ, ദേശീയ വൈസ് പ്രസിഡന്‍റ് ഡി.കെ.അരുണ, ജനറൽ സെക്രട്ടറി ബന്ദി സഞ്‌ജയ്, സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റി ചെയർമാൻ എടല രാജേന്ദർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യനേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങൾ, ഏറ്റവുമധികം വോട്ട് പ്രതീക്ഷിക്കുന്ന സീറ്റുകൾ, സാമൂഹിക ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ സീറ്റ് വിഭജനം എന്നിവ ചർച്ച വിഷയങ്ങളായിരുന്നു. പിന്നീട് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും (JP Nadda ) കോർ കമ്മിറ്റി അംഗങ്ങൾ പലതവണ കൂടിക്കാഴ്‌ച നടത്തുകയുണ്ടായി.

ഇന്നലെ രാത്രി ജെ പി നദ്ദയുടെ വസതിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ളവർ പങ്കെടുത്ത മറ്റൊരു കോർ കമ്മിറ്റി യോഗവും ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഇതിനകം തന്നെ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിൽ എത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ന് 11 മണിക്ക് ജെ പി നദ്ദയുമായി ഒരിക്കൽ കൂടി ചർച്ച നടത്തിയ ശേഷമായിരിക്കും തെലങ്കാനയിലെ അന്തിമ പട്ടിക തയ്യാറാക്കുകയെന്നാണ് വിവരം.

തുടർന്ന് ഇന്ന് വൈകിട്ട് നടക്കുന്ന പാർലമെന്‍ററി ബോർഡ് യോഗത്തിന് അന്തിമ സ്ഥാനാർഥി പട്ടിക നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ പി നദ്ദ, അമിത് ഷാ, ലക്ഷ്‌മൺ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുക്കും. ഇതിൽ മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ ഇനിയും പല കാര്യങ്ങളിലും തീർച്ചപ്പെടുത്തലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ തെലങ്കാനയിലെ ബിജെപി സീറ്റുകളുടെ ചിത്രം ഇന്നത്തെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിലൂടെ ഏറെക്കുറേ വ്യക്തമാകും.

Also Read : BJP Candidate List |നിയമസഭ തെരഞ്ഞെടുപ്പ് തിയതി വന്നു, സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ച് ബിജെപി അങ്കം കുറിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.