ETV Bharat / bharat

'നേതാക്കളെ ബിജെപി നിലയ്‌ക്ക് നിര്‍ത്തണം': പ്രവാചക നിന്ദയില്‍ മായാവതി - bjp leaders controversial remarks against prophet

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കളായ നുപൂർ ശര്‍മ്മ, നവീന്‍ കുമാര്‍ ജിൻഡാല്‍ എന്നിവർ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഉള്‍പ്പെടെ പ്രതിഷേധം അലയടിക്കുകയാണ്

മുഹമ്മദ് നബിക്കെതിരായ വിവാദ പരാമര്‍ശം  ബിജെപി നേതാക്കള്‍ നബി വിവാദ പരാമര്‍ശം മായാവതി  മുഹമ്മദ് നബി വിവാദ പരാമര്‍ശം ബിഎസ്‌പി  ബിജെപിക്കെതിരെ മായാവതി  mayawati against bjp  mayawati on bjp leaders controversial remarks  bjp leaders controversial remarks against prophet  nuopur sharma hate remarks against prophet
'ബിജെപി തങ്ങളുടെ നേതാക്കളെ നിലയ്‌ക്ക് നിര്‍ത്തണം'; വിവാദ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി മായാവതി
author img

By

Published : Jun 6, 2022, 12:55 PM IST

ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളില്‍ പ്രതികരണവുമായി ബഹുജന്‍ സമാജ്‌ പാര്‍ട്ടി (ബിഎസ്‌പി) നേതാവ് മായാവതി. നേതാക്കളെ ബിജെപി നിലയ്ക്ക് നിര്‍ത്തണം. വിവാദ പരാമര്‍ശം നടത്തിയ ഇരു നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇരുവരെയും അറസ്റ്റ് ചെയ്‌ത് ജയിലില്‍ അയയ്ക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

  • 1. देश में सभी धर्मों का सम्मान जरूरी। किसी भी धर्म के लिए आपत्तिजनक भाषा का इस्तेमाल उचित नहीं। इस मामले में बीजेपी को भी अपने लोगों पर सख्ती से शिकंजा कसना चाहिए। केवल उनको सस्पेंड व निकालने से काम नहीं चलेगा बल्कि उनको सख्त कानूनों के तहत् जेल भेजना चाहिए। 1/2

    — Mayawati (@Mayawati) June 6, 2022 " class="align-text-top noRightClick twitterSection" data=" ">

ട്വിറ്ററിലൂടെയായിരുന്നു ബിഎസ്‌പി നേതാവിന്‍റെ പ്രതികരണം. 'ബിജെപി അവരുടെ നേതാക്കളെ നിലയ്ക്ക് നിര്‍ത്തണം. സസ്പെൻഡ് ചെയ്യുന്നതും പുറത്താക്കുന്നതും മാത്രം പോരാ, കര്‍ശനമായ നിയമങ്ങൾക്ക് കീഴിൽ ഇരുവരെയും ജയിലില്‍ അയയ്ക്കണം,' മായാവതി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും ഏതെങ്കിലും ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പദപ്രയോഗം ഉചിതമല്ലെന്നും മായാവതി പറഞ്ഞു.

ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങള്‍: ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട ടെലിവിഷന്‍ സംവാദത്തിനിടെയാണ് മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം ബിജെപി ദേശീയ വക്താവായ നൂപുർ ശര്‍മ നടത്തിയത്. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിൻഡാലും മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് ജിന്‍ഡാല്‍ ഈ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്‌തു.

ജിന്‍ഡാല്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂപുർ ശർമയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തത്.

അന്താരാഷ്‌ട്ര തലത്തില്‍ പ്രതിഷേധം: വിവാദ പരാമര്‍ശങ്ങളില്‍ ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിരുന്നു. പരാമര്‍ശത്തെ അപലപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ട്വിറ്ററില്‍ ഉയര്‍ന്നിരുന്നു.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതിനെ അപലപിക്കുന്നുവെന്നും ബിജെപി പ്രസ്‌താവന ഇറക്കിയിരുന്നു. സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. ചില വ്യക്തികൾ നടത്തിയ പ്രസ്‌താവനകളും ട്വീറ്റുകളും കേന്ദ്ര സർക്കാരിന്‍റെതല്ലെന്ന് പ്രസ്‌താവനയിലൂടെ ഇന്ത്യ അറിയിച്ചു.

Read more: മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം: അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.