ഗാന്ധിനഗർ: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലും വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തി ബിജെപി. അഹമ്മദാബാദ്, ഭാവനഗർ, ജംനഗർ, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പൽ കോർപറേഷനുകളിലായി 576 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുഴുവൻ സീറ്റുകളുടെയും ഫലം പുറത്തു വന്നപ്പോൾ 483 സീറ്റുകൾ ബിജെപി നേടി. 55 എണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്. ആം ആദ്മി പാർട്ടി 27 സീറ്റിലും എഐഎംഐഎം ഏഴ് സീറ്റുകളിലും മറ്റുളളവർ നാല് സീറ്റുകളിലും വിജയിച്ചു.
-
Thank you Gujarat!
— Narendra Modi (@narendramodi) February 23, 2021 " class="align-text-top noRightClick twitterSection" data="
Results of municipal elections across the state clearly show the unwavering faith people have towards politics of development and good governance.
Grateful to the people of the state for trusting BJP yet again.
Always an honour to serve Gujarat.
">Thank you Gujarat!
— Narendra Modi (@narendramodi) February 23, 2021
Results of municipal elections across the state clearly show the unwavering faith people have towards politics of development and good governance.
Grateful to the people of the state for trusting BJP yet again.
Always an honour to serve Gujarat.Thank you Gujarat!
— Narendra Modi (@narendramodi) February 23, 2021
Results of municipal elections across the state clearly show the unwavering faith people have towards politics of development and good governance.
Grateful to the people of the state for trusting BJP yet again.
Always an honour to serve Gujarat.
-
સ્થાનિક સ્વરાજની 6 મહાનગરપાલિકાઓની ચૂંટણીમાં ભારતીય જનતા પાર્ટીનો ભવ્ય વિજય થયો તે બદલ વિજયી થનાર સર્વ ઉમેદવારશ્રીઓ, ભાજપના સર્વ હોદ્દેદારશ્રીઓ, કાર્યકર્તાશ્રીઓ અને ગુજરાતના સર્વ મતદાતાશ્રીઓનો ખૂબ ખૂબ આભાર અને અભિનંદન...#ગુજરાતમક્કમભાજપ_અડીખમ . @BJP4Gujarat .@CRPaatil
— Nitin Patel (@Nitinbhai_Patel) February 23, 2021 " class="align-text-top noRightClick twitterSection" data="
">સ્થાનિક સ્વરાજની 6 મહાનગરપાલિકાઓની ચૂંટણીમાં ભારતીય જનતા પાર્ટીનો ભવ્ય વિજય થયો તે બદલ વિજયી થનાર સર્વ ઉમેદવારશ્રીઓ, ભાજપના સર્વ હોદ્દેદારશ્રીઓ, કાર્યકર્તાશ્રીઓ અને ગુજરાતના સર્વ મતદાતાશ્રીઓનો ખૂબ ખૂબ આભાર અને અભિનંદન...#ગુજરાતમક્કમભાજપ_અડીખમ . @BJP4Gujarat .@CRPaatil
— Nitin Patel (@Nitinbhai_Patel) February 23, 2021સ્થાનિક સ્વરાજની 6 મહાનગરપાલિકાઓની ચૂંટણીમાં ભારતીય જનતા પાર્ટીનો ભવ્ય વિજય થયો તે બદલ વિજયી થનાર સર્વ ઉમેદવારશ્રીઓ, ભાજપના સર્વ હોદ્દેદારશ્રીઓ, કાર્યકર્તાશ્રીઓ અને ગુજરાતના સર્વ મતદાતાશ્રીઓનો ખૂબ ખૂબ આભાર અને અભિનંદન...#ગુજરાતમક્કમભાજપ_અડીખમ . @BJP4Gujarat .@CRPaatil
— Nitin Patel (@Nitinbhai_Patel) February 23, 2021
ഫെബ്രുവരി 21 നാണ് അഹമ്മദാബാദിലും മറ്റ് അഞ്ച് സിവിൽ കോർപ്പറേഷനുകളിലും തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അഹമ്മദാബാദിൽ 192, രാജ്കോട്ടിൽ 72, ജാംനഗറിൽ 64, ഭാവ് നഗറിൽ 52, വഡോദരയിൽ 76, സൂറത്തിൽ 120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 192 സീറ്റുകളുള്ള അഹമ്മദാബാദ് കോർപറേഷനിൽ ബി.ജെ.പി 159 സീറ്റുകളിലും കോൺഗ്രസ് 25 സീറ്റുകളിലും എഐഎംഐഎം ഏഴ് സീറ്റുകളിലും വിജയിച്ചു. സൂറത്തിൽ കോൺഗ്രസിനെ പിന്തള്ളി എഎപി രാണ്ടാം സ്ഥാനത്ത് എത്തി. 120 സീറ്റുകളുള്ള സൂറത്ത് കോർപറേഷനിൽ 93 സീറ്റുകൾ ബിജെപിയും 27 സീറ്റുകൾ ആം ആദ്മി പാർട്ടിയും നേടി. 64 സീറ്റുകളുളള ജംനഗർ മുനിസിപ്പൽ കോർപറേഷനിൽ 50 സീറ്റുകളിൽ ബിജെപിയും 11 സീറ്റുകളിൽ കോൺഗ്രസും 3 സീറ്റുകളിൽ മറ്റുളളവരും വിജയിച്ചു. 72 സീറ്റുകളുളള രാജ്കോട്ടിൽ 68 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ കോൺഗ്രസും വിജയിച്ചു. 76 സീറ്റുകൾ ഉളള വഡോദരയിൽ ബിജെപി 69 സീറ്റുകളിലും കോൺഗ്രസ് 7 സീറ്റുകളിലും വിജയിച്ചു. 52 സീറ്റുളള ഭാവനഗറിൽ ബിജെപി 44 സീറ്റിലും കോൺഗ്രസ് എട്ട് സീറ്റിലും വിജയിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും വോട്ടർമാർക്കും ബിജെപി പ്രവർത്തകർക്കും നന്ദി അറിയിച്ചു. ബിജെപിയുടെ മഹത്തായ വിജയം ഗുജറാത്തിലെ ജനങ്ങളുടെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിന്‍റെ മഹത്തായ വിജയമാണിതെന്ന് രൂപാനി പറഞ്ഞു. ഭരണവിരുദ്ധത എന്ന ആശയം സംസ്ഥാനത്ത് എങ്ങനെ ബാധകമല്ലെന്ന് പഠിക്കാൻ കഴിയുന്ന രാഷ്ട്രീയ അനലിസ്റ്റുകൾക്ക് ഗുജറാത്തിലെ ജനങ്ങൾ ഒരു വിഷയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ മഹത്തായ വിജയത്തിന് വിജയിച്ച എല്ലാ സ്ഥാനാർഥികൾക്കും ബിജെപി ഭാരവാഹികൾക്കും പ്രവർത്തകർക്കും ഗുജറാത്തിലെ വോട്ടർമാർക്കും നന്ദി, അഭിനന്ദനങ്ങൾ, പട്ടേൽ ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനങ്ങൾ അറിയിച്ച് ട്വീറ്റ് ചെയ്തു.