ലക്‌നൗ: അയോധ്യ രാമക്ഷേത്ര ഭൂമി അഴിമതി ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് എസ്ബിഎസ്‌പി മേധാവി ഓം പ്രകാശ് രാജ്ഭാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികൾക്കെതിരെ എപ്പോൾ നടപടിയെടുക്കും. അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ രാം മന്ദിർ ട്രസ്റ്റിക്കെതിരെ എപ്പോൾ കേസ് രജിസ്റ്റർ ചെയ്യുമെന്ന് വ്യക്തമാക്കണം. പ്രതികളെ എപ്പോൾ ജയിലിലേക്ക് അയക്കും എന്നും അദ്ദേഹം ചോദിച്ചു.
സാധാരണക്കാർക്ക് വിശ്വാസത്തിൻ്റെ പ്രതീകമാണ് ക്ഷേത്രം. എന്നാൽ ബിജെപിയും ആർഎസ്‌എസും ഇതിനെ ഒരു ബിസിനസ് മാധ്യമമാക്കി മാറ്റിയെന്നും രാജ്ഭർ ആരോപിച്ചു.
Also Read: മുൻകൂർ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
ശ്രീറാം ജന്മഭൂമി തീർത്ത് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അയോധ്യയിലെ ബാഗ് ബെയ്‌സി ഗ്രാമത്തിൽ 1.208 ഹെക്‌ടർ സ്ഥലം വാങ്ങിയതിൽ സമാജ്‌വാദി പാർട്ടിയും ആം ആദ്‌മി പാർട്ടിയും അഴിമതി ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഓം പ്രകാശ് രാജ്ഭാറിന്‍റെ പരാമർശം. ഭൂമി കച്ചവടക്കാര്‍ രണ്ട് കോടി രൂപക്ക് രജിസ്റ്റര്‍ ചെയ്‌ത ഭൂമി അതേദിവസം പത്ത് മിനിറ്റിനുള്ളിൽ പതിനെട്ടര കോടി രൂപക്ക് ക്ഷേത്രം ട്രസ്റ്റ് വാങ്ങിയതിൻ്റെ രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടിരുന്നു.