ന്യൂഡല്‍ഹി: ബിജെപി എംപി പ്രഗ്യാ സിങ് താക്കൂറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി എയിംസിലാണ് എംപിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭോപ്പാലില്‍ നിന്നുള്ള എംപിയായ പ്രാഗ്യാ സിങ്ങിനെ കഴിഞ്ഞ ഡിസംബര്‍ 18നും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്നായിരുന്നു അവര്‍ അന്ന് എയിംസില്‍ എത്തിയത്.
മാലെഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രാഗ്യാ സിങിന് നേരത്തെ ദിവസേന ഹാജരാവുന്ന കാര്യത്തില്‍ കോടതി ഇളവ് നല്‍കിയിരുന്നു. ആരോഗ്യപരവും സുരക്ഷാപരവുമായ കാരണങ്ങള്‍ പരിഗണിച്ചാണ് കോടതി ഇളവ് നല്‍കിയത്.