ETV Bharat / bharat

'സ്വര്‍ണവും അമൂല്യ വസ്തുക്കളും തട്ടി' ; ബിജെപി നേതാവിനെതിരെ കേസ്

ബംഗാളിലെ ബിജെപി നേതാവ് ബൈശാലി ഡാൽമിയക്കെതിരെയാണ് കേസ്.

author img

By

Published : Jun 14, 2021, 1:18 PM IST

BJP leader Baishali Dalmiya allegedly charged for stealing antiques  BJP leader Baishali Dalmiya  BJP  stealing antiques  പുരാതന വസ്തുക്കൾ മോഷ്ടിച്ചതിന് ബിജെപി നേതാവ് ബൈശാലി ദാൽമിയക്കെതിരെ കേസ്  ബിജെപി നേതാവ് ബൈശാലി ദാൽമിയ
പുരാതന വസ്തുക്കൾ മോഷ്ടിച്ചതിന് ബിജെപി നേതാവ് ബൈശാലി ദാൽമിയക്കെതിരെ കേസ്

കൊൽക്കത്ത : സ്വര്‍ണവും അമൂല്യ വസ്തുക്കളും മോഷ്ടിച്ചെന്ന് ആരോപിക്കുന്ന പരാതിയില്‍ ബിജെപി നേതാവ് ബൈശാലി ഡാല്‍മിയ,സഹോദരൻ അഭിഷേക് ഡാൽമിയ എന്നിവര്‍ക്കെതിരെ കേസ്. ഇരുവരും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പൗരാണിക വസ്തുക്കളും കവര്‍ന്നെന്ന് കാട്ടി ആനന്ദ് ശങ്കർ ഘോഷ് എന്നയാളാണ് പരാതി നല്‍കിയത്.

ജോരാബഗൻ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ. കൊൽക്കത്തയിലെ പാതുരിയഘട്ട് സ്ട്രീറ്റിലെ ബഹുനില വീട്ടില്‍ ബൈശാലി സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാല്‍ ഭൂമിത്തര്‍ക്കം കാരണം ഇടക്കാലത്ത് അവിടെ പോകുന്നത് നിര്‍ത്തി. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടപ്പോള്‍ സ്ഥിരം സന്ദര്‍ശകയായി.

Read Also...............സ്വർണക്കടത്ത്; മഹാരാഷ്‌ട്രയിൽ എൻഐഎ റെയ്‌ഡ്

സ്വര്‍ണവളയങ്ങള്‍, വളകള്‍, നെക്ലേസുകള്‍, പവിഴാഭരണങ്ങള്‍ മറ്റ് അമൂല്യ വസ്തുക്കള്‍ എന്നിവ ഇവിടെയുണ്ടായിരുന്നു. അവ മോഷ്ടിക്കപ്പെട്ടതായും ഇത് ഒന്നര കോടി വിലമതിക്കുന്നതാണെന്നും ആനന്ദ് ശങ്കര്‍ പറയുന്നു. ബൈശാലിയും സഹോദരന്‍ അഭിഷേക് ഡാല്‍മിയയുമാണ് ഇതിന് പിന്നിലെന്നുമാണ് ഇയാളുടെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.