ETV Bharat / bharat

പഞ്ചാഗ്നി നടുവില്‍ പഞ്ചാബ് രാഷ്ട്രീയം; കൂറുമാറിയവര്‍ക്ക് സംഭവിച്ചത്

നേതാക്കളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍, പുതിയ കൂട്ടുകെട്ടുകൾ തുടങ്ങി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുള്‍മുനയിലാണ് വോട്ടർമാര്‍. പഞ്ചനദികളുടെ നാടായ പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൂറുമാറിയവർ ഇന്നെവിടെയെന്ന് നോക്കാം.

Big reshuffling seen in Punjab assembly election Defection took place in Punjab elections but BJP got the benefit: Many Sikh faces joined the party പഞ്ചാബ് രാഷ്ട്രീയം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പഞ്ചാബ് തെരഞ്ഞെടുപ്പ് 202

author img

By

Published : Feb 4, 2022, 5:23 PM IST

ചണ്ഡീഗഡ്: പടലപ്പിണക്കങ്ങള്‍, കൂറുമാറ്റം, അധികാര വടംവലികള്‍, സീറ്റ് മോഹങ്ങള്‍ തുടങ്ങി കാറും കോളും നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഇത്തവണ പഞ്ചാബ് പോളിങ് ബൂത്തിലെത്തുന്നത്. പുതിയ പാര്‍ട്ടികള്‍, നേതാക്കളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പുതിയ സഖ്യങ്ങള്‍ തുടങ്ങി മുള്‍മുനയിലാണ് വോട്ടർമാര്‍. ഗോതമ്പ് വിളയുന്ന പഞ്ചാബിലെ മണ്ണില്‍ രാഷ്ട്രീയ ധാര്‍മികതയ്ക്ക് എന്തു സംഭവിച്ചെന്നും 2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൂട് വിട്ട് കൂറുമാറിയവർക്ക് എന്താണ് സംഭവിച്ചതെന്നും നോക്കാം.

കോൺഗ്രസ്

ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് ഏറ്റവും വലിയ കൂറുമാറ്റം കണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയ പടലപ്പിണക്കങ്ങള്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ രാജിയും തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങളും സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം ഇടപെട്ട് രംഗം ശാന്തമാക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല.

ഒടുവില്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങിയെങ്കിലും അധികാരത്തിന്‍റെ നീരാളിപ്പിടിത്തം അമരീന്ദറിനേയും കൂട്ടാളേയും വരിഞ്ഞ് മുറുക്കിയിരുന്നു. ഇതോടെ പാര്‍ട്ടി വിട്ട അമരീന്ദര്‍ സിംഗ് സ്വന്തം പാർട്ടിയുണ്ടാക്കി. പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ച അദ്ദേഹം കോണ്‍ഗ്രസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

ബിജെപി തങ്ങളുടെ കുതിരക്കച്ചവടവും ചാക്കിട്ട് പിടിത്തവും ഇത്തവണയും തുടര്‍ന്നു. അമരീന്ദറിലൂടെ അടിപതറി തുടങ്ങിയ കോണ്‍ഗ്രസില്‍ നിന്നും റാണാ ഗുർമീത് സിംഗ് സോധി, ഫത്തേ ജംഗ് സിംഗ് ബജ്‌വ, ബൽവീന്ദർ സിംഗ് ലാഡി എന്നിവര്‍ ബിജെപിയിലെക്കെത്തി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും ലാഡിക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ് വീര്യം കാട്ടി.

Also Read: ഫെബ്രുവരി 14ന് ഉത്തരാഖണ്ഡ് പോളിങ് ബൂത്തിലേക്ക് ; സ്ത്രീ വോട്ടുകള്‍ നിര്‍ണായകം

കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ വലിയ നേതാവായിരുന്നു സുഖ്‌ജീന്ദർ രാജ് സിംഗ് ലാലി മജിതിയ എന്നാൽ അദ്ദേഹം പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയില്‍ ചേര്‍ന്നു. കൂടാതെ മുൻ മന്ത്രി ജഗ്‌മോഹൻ സിംഗ് കാംഗുവും ആം ആദ്മി പാര്‍ട്ടിക്കൊപ്പമെത്തി.

കൂറുമാറിയവരില്‍ ഗുർമീത് സോധിക്ക് ഫിറോസ്‌പൂർ സിറ്റിയിൽ ബിജെപി ടിക്കറ്റ് നൽകി. ഫത്തേ ജംഗ് സിംഗ് ബജ്‌വക്ക് ഭട്‌ലയിലും സീറ്റ് ലഭിച്ചു. ലാലി മജിത, ബല്‍വീന്ദര്‍ സിംഗ് ലാഡി, ജഗ് മോഹന്‍ കാംഗു എന്നിവര്‍ക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ല. എന്നാല്‍ ഗുര്‍മീത് സിംഗ് കുദിയാന് ലാമ്പിയിലിറക്കിയാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുന്നത്.

പാര്‍ട്ടിവിട്ട സിംഗര്‍ ബല്‍ക്കര്‍ സിദ്ദുവിന് രാംപുര പേല്‍ നിയമസഭാ മണ്ഡലത്തില്‍ സീറ്റ് നല്‍കി. മുന്‍ എംഎല്‍എ ഹര്‍ജീന്ദര്‍ സിംഗ് ടെണ്ടുല്‍ക്കറാവട്ടെ പാര്‍ട്ടി വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ആം ആദ്മി പാർട്ടി

'ആപി'ലാണ് ഇത്തവണ ഏറ്റവും കൂടുതൽ പടലപ്പിണക്കങ്ങള്‍ കണ്ടത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായി ഉയർന്നുവന്ന പാർട്ടിയുടെ എംഎൽഎമാർ തുടക്കം മുതൽ തൃപ്തരല്ലായിരുന്നു. എച്ച്എസ് ഫൂൽക്കയാണ് ആദ്യം പാര്‍ട്ടി വിട്ടത്. അദ്ദേഹത്തിന് പിന്നാലെ സുഖ്പാൽ ഖൈറ, കൻവർ സന്ധു, നാസർ സിംഗ് മാൻഷാഹിയ, ജഗ്‌ദേവ് സിംഗ് ജഗ്ഗ ഹിസോവൽ, അമർജിത് സിംഗ് സന്ദോവ, രൂപീന്ദർ കൗർ റൂബി, പിർമൽ സിംഗ് ദൗള, ജഗ്‌ദേവ് സിംഗ് കമാലു തുടങ്ങി എല്ലാ എം.എൽ.എമാരും കോൺഗ്രസിൽ ചേർന്നു.

മുൻ പ്രസിഡന്റും ഹാസ്യനടനുമായ ഗുർപ്രീത് സിംഗ് ഗുഗ്ഗി, മോഹൻ സിംഗ് ഫലിയൻവാല എന്നിവരും മറ്റ് ചില മുതിർന്ന നേതാക്കളും പാർട്ടി വിട്ടു. ഇവരിൽ സുഖ്പാൽ ഖൈറ, ജഗ്ദേവ് സിങ് ജഗ്ഗ, രൂപീന്ദർ കൗർ റൂബി എന്നിവരെ കോൺഗ്രസ് നോമിനേറ്റ് ചെയ്തു.

ശിരോമണി അകാലിദളും അകാലിദൾ യുണൈറ്റഡും

ശിരോമണി അകാലിദളിലും വൻ കലാപം നടന്നു. മുതിർന്ന അകാലിദള്‍ നേതാക്കള്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ രംഗത്തെത്തി. സുഖ്‌ദേവ് സിംഗ് ദിൻ‌ഡ്‌സ, അദ്ദേഹത്തിന്റെ മകൻ പർമീന്ദർ സിംഗ് ദിൻ‌ഡ്‌സ, രഞ്ജിത് സിംഗ് ബ്രഹ്മപുര, സേവാ സിംഗ് സെഖ്‌വാൻ (വൈകി), രഞ്ജിത് സിംഗ് തൽവണ്ടി, ഹർസുഖീന്ദർ സിംഗ് ബാബി ബാദൽ, ബിർ ദവീന്ദർ സിംഗ്, ബൽവന്ത് സിംഗ് ലെഫ്റ്റ് ദി രാമുവാലിയ എന്നിവരും ഇത്തരത്തില്‍ പാര്‍ട്ടിക്കെതിരെ നിലപാടെടത്തു. ശിരോമണി അകാലിദൾ (സംയുക്ത്) രൂപീകരിക്കാൻ ദിൻ‌ഡ്‌സയും ബ്രഹ്മപുരയും തീരുമാനിച്ചു.

എന്നാൽ തെരഞ്ഞെടുപ്പായപ്പോഴേക്കും സഖ്യം അൽപ്പം ദുർബലമായി. നേരത്തെ, ബ്രഹ്മപുരയുമായി ചേരാത്തതിനാൽ, സേവാ സിംഗ് സെഖ്വാൻ ആം ആദ്മി പാർട്ടിയിൽ ചേരുകയും ബിജെപിയുമായുള്ള സഖ്യത്തിന്റെ വിഷയത്തിൽ, ബ്രഹ്മപുര ബന്ധം വിച്ഛേദിക്കുകയും ശിരോമണി അകാലിദളിൽ വീണ്ടും ചേരുകയും ചെയ്തു.

സെഖ്വാന്റെ മകനെ ആം ആദ്മി പാർട്ടി കഹ്നുവാനിൽ നിന്ന് മത്സരിപ്പിച്ചു. അതേസമയം, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബിബി രജീന്ദർ കൗർ ഭട്ടലിനെതിരെ പർമീന്ദർ ധിന്ദ്‌സയെ ലെഹ്‌റാഗാഗയിൽ നിന്ന് അകാലിദൾ സംയുക്ത് മത്സരിപ്പിച്ചു.

അതിനിടെ അകാലിദൾ വിട്ട ദേശ്‌രാജ് ദുഗ്ഗയെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്. ശിരോമണി അകാലിദൾ വിട്ട പട്യാലയിലെ പ്രമുഖ നേതാവ് സുർജിത് സിംഗ് കോലിയും ആം ആദ്മി പാർട്ടിയിൽ ചേർന്നതോടെ പാർട്ടി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കി.

ഭാരതീയ ജനതാ പാർട്ടി

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിയായി ഭാരതീയ ജനതാ പാർട്ടി മാറിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് പാർട്ടിയുടെ പേര് പറയാൻ പോലും നേതാക്കൾ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആറ് മാസം മുമ്പത്തെ സാഹചര്യം ഇന്ന് മാറിയിട്ടുണ്ട്.

എന്നാൽ കാർഷിക നിയമങ്ങളും കര്‍ഷക വിരുദ്ധ നയങ്ങളും ജനങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. പ്രതിഷേധത്തിനൊടുവില്‍ ഗതികെട്ട് കേന്ദ്രസർക്കാർ കാര്‍ഷിക നിയമ ഭേദഗതി പിൻവലിച്ചതിനാൽ പാർട്ടിക്ക് മുഖം രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാൽ അതിനുമുമ്പ് തന്നെ മുതിര്‍ന്ന നേതാവായ അനിൽ ജോഷിയെപ്പോലുള്ള ഒരു നേതാവ് അകാലിദളിൽ ചേരുകയും പാർട്ടി അദ്ദേഹത്തിന് അമൃത്സറിൽ നിന്ന് ടിക്കറ്റ് നൽകുകയും ചെയ്തു. കേന്ദ്രസര്‍ക്കാറിനെതിരായ വികാരം എതിരാണെങ്കിലും മറ്റ് പാര്‍ട്ടികളിലെ പടലപ്പിണക്കങ്ങള്‍ ഇത്തവണ ബിജെപിക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ചാട്ടം പിഴച്ചവര്‍

പാര്‍ട്ടി വിട്ട പല നേതാക്കളും മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത് മത്സരിക്കാന്‍ സീറ്റ് പ്രതീക്ഷിച്ചായിരുന്നു. ‘ചെലോര്‌ടെ ചാട്ടം ശരിയായെങ്കിലും ചെലോരത് ശരിയായില്ല. അതില്‍ അവര്‍ക്ക് നല്ല സങ്കടവുമുണ്ടെന്നാണ്’ പഞ്ചാബില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാക്കുന്നത്.

നാമ നിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വരെ സീറ്റുലഭിക്കുമെന്ന് കരുതിയവര്‍ക്ക് നിരാശ മാത്രമാണ് ഫലം. ആദംപൂരിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് മൊഹീന്ദർ സിംഗ് കെ പിയെ പോലുള്ളവര്‍ ഇത്തരത്തില്‍ പെടുന്നവരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.