ETV Bharat / bharat

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും

പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ സംസ്ഥാനത്ത് പ്രചാരണ റാലികളില്‍ പങ്കെടുക്കുമെന്നും ഘോഷ്‌ പറഞ്ഞു.

പശ്ചിമ ബംഗാള്‍  ബിജെപി സ്ഥാനാര്‍ഥികള്‍  BJP core committee  election candidates  Dilip Ghosh  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളില്‍ ആദ്യ രണ്ട്‌ ഘട്ടങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും
author img

By

Published : Mar 3, 2021, 6:44 AM IST

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ്‌ ഘോഷ്‌. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി ചേര്‍ന്ന് തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട്‌ ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആദ്യം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ സംസ്ഥാനത്ത് പ്രചാരണ റാലികളില്‍ പങ്കെടുക്കുമെന്നും ഘോഷ്‌ പറഞ്ഞു. മാര്‍ച്ച്‌ 27 നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്‌. എട്ട്‌ ഘട്ടങ്ങളിലായാണ്‌ തെരഞ്ഞെടുപ്പ് നടക്കുക. കേരളം, തമിഴ്‌ നാട്‌, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.