ETV Bharat / bharat

ടിപ്പു സുല്‍ത്താൻ സ്പോര്‍ട്സ് സമുച്ചയത്തിനെതിരെ സംഘപരിവാര്‍ - മലാദിലെ സ്‌പോര്‍ട്‌സ് സമുച്ചയത്തിന് ടിപ്പു സുൽത്താന്‍റെ പേരുനല്‍കിയതിനെതിരെ പ്രതിഷേധം

"ഹിന്ദു വിരുദ്ധനായ" ഭരണാധികാരിയുടെ പേര് നൽകുന്നത് അപലപനീയമെന്ന് വിഎച്ച്പി

BJP against naming of Tipu Sultan Maidan  Bajarang Dal workers agitations in Malad  മലാദിലെ സ്‌പോര്‍ട്‌സ് സമുച്ചയത്തിന് ടിപ്പു സുൽത്താന്‍റെ പേരുനല്‍കിയതിനെതിരെ പ്രതിഷേധം  ടിപ്പു സുല്‍ത്താന്‍
മുംബൈയില്‍ സ്‌പോര്‍ട്‌സ് സമുച്ചയത്തിന് ടിപ്പുവിന്‍റെ പേരിട്ടു; എതിര്‍പ്പുമായി ബിജെപി
author img

By

Published : Jan 26, 2022, 5:29 PM IST

Updated : Jan 26, 2022, 5:56 PM IST

മുംബൈ: മലാദിലെ സ്‌പോര്‍ട്‌സ് സമുച്ചയത്തിന് ടിപ്പു സുൽത്താന്‍റെ പേരുനല്‍കിയതിനെതിരെ പ്രതിഷേധം. ഭാരതീയ ജനത പാർട്ടി (ബിജെപി), വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജറംഗ് ദൾ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് പിന്നില്‍. സമുച്ചയത്തിന് മുന്നിലെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

വിവാദം അനാവശ്യമാണെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി ഗുണ്ടകളെ അയച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് ആരോപിച്ചു. കഴിഞ്ഞ 70 വർഷമായി ടിപ്പു സുൽത്താന്‍റെ പേരിൽ ഒരു സംഘർഷവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുച്ചയത്തിന് "ഹിന്ദു വിരുദ്ധനായ" ഭരണാധികാരിയുടെ പേര് നൽകുന്നത് അപലപനീയമാണെന്ന് വിഎച്ച്പി നേതാവ് ഷിരിരാജ് നായര്‍ പറഞ്ഞു. നടപടി മുംബൈയുടെ സമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും വിഎച്ച്പി നേതാവ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സ്‌പോർട്‌സ് സമുച്ചയത്തിന് ടിപ്പു സുൽത്താന്‍റെ പേരിടുന്നതിനെ എതിർക്കുമെന്ന് ബിജെപി എംഎൽഎ അതുൽ ഭട്ഖൽക്കർ പറഞ്ഞു.

also read: പരേഡില്‍ ശ്രദ്ധേയായി ശിവാംഗി; വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിത

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ തങ്ങൾ അധികാരത്തിൽ വന്നാൽ സമുച്ചയത്തിന് ഛത്രപതി ശിവാജി മഹാരാജിന്‍റെ പേര് നൽകുമെന്ന് എംഎല്‍എ വ്യക്തമാക്കി.

Last Updated : Jan 26, 2022, 5:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.