ETV Bharat / bharat

'രാജസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നുതന്നെ ഗലോട്ട് സര്‍ക്കാര്‍ ഇല്ലാതാകും'; കോണ്‍ഗ്രസിനെതിരെ പോര്‍മുഖം കടുപ്പിച്ച് രാജേന്ദ്ര റാത്തോര്‍ - രാഹുല്‍ ഗാന്ധിക്കെതിരെ അമിത്‌ ഷാ

BJP Against Rajasthan CM Ashok Gehlot: കഴിഞ്ഞ ദിവസം ബിജെപി പ്രചാരണ പരിപാടിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു

Rajasthan Election  BJP Against Rajasthan CM Ashok Gehlot  BJP Against CM Ashok Gehlot During Election  Rajasthan Opposition Leader Against Ashok Gehlot  Rajasthan Election Congress Promises  ഗെലോട്ട് സര്‍ക്കാര്‍ ഇല്ലാതാകുമെന്ന് ബിജെപി  അശോക്‌ ഗെലോട്ടിനെതിരെ ബിജെപി  അശോക്‌ ഗെലോട്ടിനെതിരെ രാജേന്ദ്ര റാത്തോര്‍  രാഹുല്‍ ഗാന്ധിക്കെതിരെ അമിത്‌ ഷാ  ഗാന്ധി പരിവാര്‍ ആരോപണവുമായി അമിത്‌ ഷാ
BJP Against CM Ashok Gehlot During Rajasthan Election
author img

By ETV Bharat Kerala Team

Published : Nov 18, 2023, 10:26 AM IST

ചുരു : രാജസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നുതന്നെ അശോക്‌ ഗലോട്ട് സര്‍ക്കാര്‍ ഇല്ലാതാകുമെന്ന് ബിജെപി നേതാവും രാജസ്ഥാന്‍ പ്രതിപക്ഷ നേതാവുമായ രാജേന്ദ്ര റാത്തോര്‍ (BJP Against Rajasthan CM Ashok Gehlot). രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ സര്‍ക്കാര്‍ രാജസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നും ഇല്ലാതാവും. മുഖ്യമന്ത്രി ഗലോട്ടിന് തന്‍റെ സീറ്റ് സുരക്ഷിതമാക്കുന്നത് തന്നെ വലിയ കാര്യമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞദിവസം ബിജെപി പ്രചാരണ പരിപാടിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ചിരുന്നു (Amit Shah on congress and Rahul Gandhi). നാല് തലമുറയായുള്ള ഗാന്ധി പരിവാരം ഒബിസികളുടെ വളര്‍ച്ചയ്‌ക്ക് എതിരായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറ്റപ്പെടുത്തല്‍.

നെഹ്‌റു കുടുംബത്തിനെതിരെ അമിത്‌ ഷാ: അടുത്തകാലത്തായി രാഹുല്‍ ഗാന്ധി നിരന്തരമായി ഒബിസി സമുദായങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി നിലവില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഗാന്ധി കുടുംബത്തിലെ നാല് തലമുറ ഒബിസി വിഭാഗങ്ങളുടെ വളര്‍ച്ചയ്‌ക്കെതിരായിരുന്നു. ഭരണഘടനാപരമായി പിന്നാക്ക വിഭാഗക്കാര്‍ക്കായി ഒരു ദേശീയ കമ്മിഷന്‍ കൊണ്ടുവന്നത് ബിജെപിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു (Amit Shah criticized Nehru family).

രാജ്യത്തിന് ആദ്യമായി ഒരു ഒബിസി പ്രധാനമന്ത്രിയെ ഞങ്ങള്‍ സമ്മാനിക്കും. കോണ്‍ഗ്രസ് ഒരിക്കലും പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പകരം വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്നും അമിത് ഷാ നാസിറാബാദിലെ പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു.

പണപ്പെരുപ്പം പറഞ്ഞ് കോണ്‍ഗ്രസ്: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, രാജ്യത്ത് വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉത്സവ കാലയളവില്‍ പോലും സ്‌ത്രീകൾ അവരുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ ഭയപ്പെടുന്ന തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് പ്രകടമായിരിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുകയുണ്ടായി (Priyanka Gandhi on inflation) .

അതേസമയം നവംബര്‍ 25നാണ് രാജസ്ഥാന്‍ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് (Rajasthan assembly election). ഇതിന് പിന്നാലെ തെലങ്കാന നവംബര്‍ 30 നും വിധിയെഴുതും. കഴിഞ്ഞദിവസമാണ് (17.11.2023) മധ്യപ്രദേശിലെയും ഛത്തീസ്‌ഗഡിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെയെല്ലാം തന്നെ വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ് നടക്കുക.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.