ETV Bharat / bharat

ഈ 'കോഴി'യുടെ പിറന്നാള്‍ ഇങ്ങനെ: മാലയും ഗൗണും അണിഞ്ഞെത്തി, കേക്ക് മുറിച്ച്, സെൽഫിയെടുത്തു..! - trending news in social media

മോട്ടു കോഴിയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കി ഉടമയും സുഹൃത്തുക്കളും. ആഘോഷ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മോട്ടു കോഴി  hen Birthday celebration  കോഴിയടെ പിറന്നാള്‍ ആഘോഷം  കേക്ക് മുറിച്ച് കോഴി  viral stories in social media  trending news in social media  മാലയും ഗൗണും അണിഞ്ഞ് കോഴി
മോട്ടു കോഴി
author img

By

Published : Jul 2, 2022, 9:56 PM IST

ഗോദാവരി: ആന്ധ്രാപ്രദേശ് പീര രാമചന്ദ്രപുരം ഗ്രാമത്തിലെ മോട്ടു കോഴിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ താരം. പിറന്നാള്‍ ആഘോഷിക്കാൻ ഗൗണും മാലയുമെല്ലാം അണിഞ്ഞ് എത്തിയതാണ് മോട്ടുവിനെ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാക്കിയത്. മോട്ടു മാത്രമല്ല മോട്ടു കോഴിയുടെ പിറന്നാള്‍ ആഘോഷമാക്കിയ ഉടമ ഉദയ ഭാസ്‌കറും നാട്ടിൽ കൈയടി നേടികഴിഞ്ഞു.

പീര രാമചന്ദ്രപുരം സ്വദേശിയായ ഉദയ ഭാസ്‌കറിന് തന്‍റെ ബന്ധുവിൽ നിന്ന് രണ്ട് വർഷങ്ങള്‍ക്ക് മുമ്പാണ് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ കിട്ടുന്നത്. ഇതിൽ നാലെണ്ണം കിട്ടിയപ്പോള്‍ തന്നെ ചത്തു. രക്ഷപ്പെട്ട ഒന്നിനെ മോട്ടു എന്ന് പേരിട്ട് ഉദയ ഭാസ്‌കർ വളർത്തി.

ഉടമ ചെന്നൈയിലായിരുന്നതിനാൽ മോട്ടുവിന്‍റെ ഒന്നാം പിറന്നാള്‍ അവിടെ ആയിരുന്നു. ഈ വർഷം സ്വന്തം നാട്ടിലായതിനാലാണ് രണ്ടാം ജന്മദിനം ആഘോഷമാക്കാൻ ഉദയ ഭാസ്‌കർ തീരുമാനിച്ചത്. ആദ്യം കോഴിക്ക് അണിയാൻ ഉടപ്പും, മാലയും ഒരുക്കി.

മോട്ടു കോഴിയുടെ വൈറൽ പിറന്നാള്‍ ആഘോഷം

സുഹൃത്തുകളെ ക്ഷണിച്ച് കേക്കും തയ്യാറാക്കി. പിന്നാലെ അണിഞ്ഞൊരുങ്ങി സുന്ദരിയായി എത്തിയ മോട്ടു ഉടമുടെ കൈയിലിരുന്ന് കേക്ക് കൂടി മുറിച്ചതോടെ ആഘോഷം പൊടിപ്പൂരം. ആഘോഷത്തിന് ശേഷം മോട്ടിവിനും ഉദയ ഭാസ്‌കറിനുമൊപ്പം സെൽഫികളും എടുത്താണ് സുഹൃത്തുകള്‍ മടങ്ങിയത്.

മോട്ടു കോഴിയുടെ അടുത്ത പിറന്നാളും ഗംഭീരമാക്കണമെന്നാണ് ഉദയ ഭാസ്കറിന്‍റെ ആഗ്രഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.