ഹൈദരാബാദ്: നാല് മാസത്തെ ആരാധകരുടെ കാത്തിരിപ്പിന് അവസാനം. തന്‍റെ മകളുടെ മുഖം പുറംലോകത്തിന് മുന്നിൽ വെളിപ്പെടുത്തി ബിപാഷ ബസുവും ഭർത്താവ് കരൺ സിംഗ് ഗ്രോവറും. ബുധനാഴ്‌ച രാത്രിയാണ് ബിപാഷ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുട്ടിയുടെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്. 'ഹലോ വേൾഡ് ... ഞാൻ ദേവി #ദേവിബാസുസിംഗ്ഗ്രോവർ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്.
- " '="" class="align-text-top noRightClick twitterSection" data="
">
സാൽമൺ പിങ്ക് നിറത്തിലുള്ള വസ്‌ത്രത്തിൽ ഹെഡ് ബാൻഡ് ഉൾപ്പെടെ ധരിച്ചുള്ള ദേവിയുടെ ചിത്രത്തിന് നിരവധി ആശംസ കമന്‍റുകളാണ് വരുന്നത്. ക്യൂട്ടസ്റ്റ് ലിറ്റിൽ മഞ്ച്കിൻ. ചെറിയ ദേവിക്ക് സ്നേഹവും അനുഗ്രഹവും എന്ന് കാജൽ അഗർവാൾ ഫോട്ടോക്ക് കമന്‍റ് ചെയ്‌തു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ദേവി. നിന്നെ എടുക്കാൻ കൊതിയാകുന്നു എന്നായിരുന്നു നടി ദിയ മിർസയുടെ പ്രതികരണം. അവൾ തികച്ചും സുന്ദരിയാണ്.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഇന്‍റീരിയർ ഡിസൈനർ സൂസെയ്ൻ ഖാൻ അഭിപ്രായപ്പെട്ടു. കുഞ്ഞ് ദേവിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന കമന്‍റുമായി മലൈക അറോറയും വന്നു.
ഗർഭിണിയായ കാലം മുതൽ ബിപാഷ വിശേഷങ്ങൾ തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. മകൾ ജനിച്ചതിന് ശേഷവും കരൺ സിംഗ് ഗ്രോവറും ബിപാഷയും കുട്ടിയുടെ ചിത്രങ്ങൾ പങ്കിടാറുണ്ടായിരുന്നു എങ്കിലും ചിത്രങ്ങളിൽ കുട്ടിയുടെ മുഖം ഇമോജികൾ കൊണ്ട് മറക്കുകയായിരുന്നു പതിവ്.
Also Read: ബിഗ് ബിയുടെ ബിഗ് ഹായ്; പരിക്ക് നൽകിയ ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചൻ അഭിനയിക്കാനെത്തി
വിവാഹത്തിന് ആറ് വർഷത്തിന് ശേഷം കഴിഞ്ഞ വർഷം നവംബർ 12 നാണ് ബിപാഷയ്ക്കും കരണിനും ആദ്യ കുഞ്ഞായ ദേവി ജനിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ തങ്ങൾ കുട്ടിയെ പ്രതീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. 2015-ൽ ഭൂഷൺ പട്ടേലിന്‍റെ 'എലോൺ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ബിപാഷയും കരണും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു വർഷത്തെ ഡേറ്റിംഗിന് ശേഷം 2016 ഏപ്രിലിൽ അവർ വിവാഹിതരാകുകയായിരുന്നു.
വൈറൽ ആയി മാൾട്ടിയുടെ ചിത്രങ്ങൾ: ഇന്ത്യൻ സൂപ്പർ സ്‌റ്റാർ പ്രിയങ്ക ചോപ്ര തന്‍റെ ഭർത്താവ് നിക്ക് ജോനാസിനും അവരുടെ പെൺകുഞ്ഞ് മാൾട്ടി മേരി ചോപ്ര ജോനാസിനും ഒപ്പം കഴിഞ്ഞ ദിവസമാണ് മുംബൈയിലെത്തിയത്. നീത മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടനത്തിനെത്തിയ ജൊനാസ്-ചോപ്ര ദമ്പതികൾ കലിന വിമാനത്താവളത്തിൽ തന്‍റെ മകൾ മാൾട്ടി മേരിയുമായി നിൽക്കുന്ന ചിത്രങ്ങൾ വൈറൽ ആയിരുന്നു.
പാപ്പരാസികൾക്ക് മുന്നിൽ യാതൊരു സങ്കോചവുമില്ലാതെ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ആരാധക പ്രശംസ പിടിച്ചു പറ്റിയിരുന്നു. റിച്ചാർഡ് മാഡനൊപ്പം തന്‍റെ വരാനിരിക്കുന്ന സീരീസ് സിറ്റാഡൽ പ്രൊമോഷന്‍റെ തിരക്കിലാണ് നടി.