പട്‌ന: രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച രാവിലെ 10 വരെ 8.14 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ടാം ഘട്ട ബിഹാർ തെരഞ്ഞെടുപ്പിൽ 17 ജില്ലകളിലെ 94 നിയമസഭാ സീറ്റുകളിൽ രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചു. കൊവിഡിനെതിരെ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റുകൾ നൽകി.
രണ്ടാം ഘട്ടത്തിൽ 2.86 കോടി വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ട്. ഇത് സംസ്ഥാനത്തെ മൂന്ന് ഘട്ട നിയമസഭാ വോട്ടെടുപ്പുകളിൽ ഏറ്റവും വലുതാണ്.