പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് (10.08.2022) ഉച്ചക്ക് 2 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്., രാജ്ഭവനില്‍ ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിസഭയിലെ കൂടുതൽ മന്ത്രിമാരെ പിന്നീട് ഉള്‍പ്പെടുത്തുമെന്ന് നിതീഷ് കുമാറിന്‍റെ ജെഡിയു, തേജസ്വി യാദവിന്‍റെ ആർജെഡി നേതാക്കൾ അറിയിച്ചു.
'ആശങ്കപ്പെടാന്‍' ബിജെപിക്ക് മുന്നറിയിപ്പ്: വരാനിരിക്കുന്ന 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെയോര്‍ത്ത് ബിജെപിയോട് 'ആശങ്കപ്പെടാന്‍' അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എട്ടാം തവണയും ബിഹാറിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകരോടാണ് നിതീഷ് കുമാറിന്‍റെ ആദ്യ പ്രതികരണം. പുതിയ സർക്കാർ കാലാവധി തികയ്ക്കില്ലെന്ന ബിജെപിയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.
-
Nitish Kumar takes oath as Bihar CM for 8th time, after he announced a new "grand alliance" with Tejashwi Yadav's RJD & other opposition parties pic.twitter.com/btHWJURsul
— ANI (@ANI) August 10, 2022 " class="align-text-top noRightClick twitterSection" data="
">Nitish Kumar takes oath as Bihar CM for 8th time, after he announced a new "grand alliance" with Tejashwi Yadav's RJD & other opposition parties pic.twitter.com/btHWJURsul
— ANI (@ANI) August 10, 2022Nitish Kumar takes oath as Bihar CM for 8th time, after he announced a new "grand alliance" with Tejashwi Yadav's RJD & other opposition parties pic.twitter.com/btHWJURsul
— ANI (@ANI) August 10, 2022
ബിജെപിക്ക് 2015 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നിടത്തേക്ക് തന്നെ തിരിച്ചു പോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, 77 എംഎൽഎമാരുള്ള നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയുടെ നേതാക്കൾ ആരും തന്നെ രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നില്ല. ചടങ്ങിലേക്ക് പാർട്ടിക്ക് ക്ഷണമൊന്നും ലഭിച്ചിരുന്നില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു.