പട്‌ന: കേരളത്തിൽ നിന്ന് ബിഹാറിലേക്ക് തിരികെ എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബിഹാർ സർക്കാർ. കേരളത്തിൽ കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്‌റ്റേഷനുകളിലും പട്‌നയിലെ അടക്കമുള്ള രണ്ട് വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കി. യാത്രക്കാരെ പരിശോധിക്കാനായി മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരെ 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈനിലേക്ക് അയക്കുമെന്ന് ബിഹാർ ആരോഗ്യ വകുപ്പ് അറിയിച്ചു. കേരളത്തെ കൂടാതെ മഹാരാഷ്‌ട്രയിൽ നിന്നുള്ള യാത്രക്കാർക്കും ബിഹാർ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: സംസ്ഥാനത്ത് 32,801 പേര്‍ക്ക് കൊവിഡ്; 179 കൊവിഡ് മരണം