ETV Bharat / bharat

ഗ്രാമത്തിലെ സ്ത്രീകളുടെ വസ്‌ത്രങ്ങൾ സൗജന്യമായി അലക്കണം; ഉപാധിയോടെ പീഡനക്കേസ് പ്രതിക്ക് ജാമ്യം

ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്‌ത്രങ്ങൾ 6 മാസത്തേക്ക് സൗജന്യമായി അലക്കി ഇസ്‌തിരിയിടണമെന്ന ഉപാധിയോടെയാണ് പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

author img

By

Published : Sep 24, 2021, 7:32 PM IST

Bihar Court grants bail on condition to wash  iron clothes for free  പീഡനക്കേസ്  ജാമ്യം  പീഡനക്കേസ് പ്രതിക്ക് ജാമ്യം  ജാമ്യാപേക്ഷ  Bihar Court grants bail  bail  molestation
ഗ്രാമത്തിലെ സ്ത്രീകളുടെ വസ്‌ത്രങ്ങൾ സൗജന്യമായി അലക്കണം; ഉപാധിയോടെ പീഡനക്കേസ് പ്രതിക്ക് ജാമ്യം

പട്‌ന: ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്‌ത്രങ്ങൾ 6 മാസത്തേക്ക് സൗജന്യമായി അലക്കി ഇസ്‌തിരിയിടണമെന്ന ഉപാധിയോടെ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ബിഹാറിലെ കോടതി. ബിഹാറിലെ മധുബാനിയിലാണ് സംഭവം. മജൗറ ഗ്രാമത്തിലെ അലക്കുകാരനായ 20കാരനായ ലാലൻ കുമാർ സഫി 2021 ഏപ്രിൽ 19 മുതൽ പീഡനക്കേസിൽ ജയിലിലാണ്.

ലൗകഹ ബസാർ പ്രദേശത്ത് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ലാലൻ കുമാറിനെതിരെയുള്ള കേസ്. ഏപ്രിൽ 17ന് രാത്രിയാണ് കേസിനാസ്പ‌ദമായ സംഭവം നടക്കുന്നത്. പീഡനത്തിനിരയായ സ്‌ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 18ന് പ്രതിയുടെ പേരിൽ എഫ്ഐആർ നമ്പർ 130/2021 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഏപ്രിൽ 19ന് പ്രതിയെ പിടികൂടുകയും ചെയ്‌തു.

ലാലൻ കുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച ജില്ല കോടതിയാണ് 6 മാസത്തേക്ക് ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളുടെയും വസ്‌ത്രങ്ങൾ സൗജന്യമായി കഴുകി ഇസ്‌തിരിയിടണമെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ചത്. പ്രതി കോടതി നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി കോടതി ഉത്തരവ് പഞ്ചായത്ത് മേധാവിക്ക് നൽകും. അഡിഷണൽ ജില്ല ജഡ്‌ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: സമ്മാനമായി മുത്തച്ഛന്‍റെ രേഖകളും ചെസ് സെറ്റും കമല ഹാരിസിന് നല്‍കി മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.