ETV Bharat / bharat

'വേദനിപ്പിച്ചെങ്കിൽ മാപ്പ്'; സ്‌ത്രീ വിരുദ്ധ പരാമർശത്തിൽ ക്ഷമാപണം നടത്തി നിതീഷ്‌ കുമാർ

author img

By ETV Bharat Kerala Team

Published : Nov 8, 2023, 1:32 PM IST

Bihar CM Objectionable Statement About Women: വിദ്യാഭ്യാസമുളള പെണ്‍കുട്ടികൾക്ക് ജനന നിയന്ത്രണത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന

Bihar CM Nitish Kumar apologized for his objectionable statement about women  objectionable statement about women  Nitish Kumar statement about women  objectionable statement of Bihar CM Nitish Kumar  CM Nitish Kumar expressed regret  പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്  ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ മാപ്പ്  നിതീഷ്‌ കുമാറിന്‍റെ വിവാദ പ്രസ്‌താവന  ബിഹാർ നിയമസഭ ശീതകാല സമ്മേളനം  സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി  നിതീഷ്‌ കുമാറിനെതിരെ ബിജെപി
Bihar CM Nitish Kumar apologized for his objectionable statement about women

പട്‌ന (ബിഹാർ) : നിയമസഭയിൽ നടത്തിയ ജനസംഖ്യ നിയന്ത്രണ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ. വിദ്യാഭ്യാസമുളള പെണ്‍കുട്ടികൾക്ക് ജനന നിയന്ത്രണത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്ന പ്രസ്‌താവന വിവാദമായതോടെയാണ് പരാമർശം പിൻവലിച്ച് നിതീഷ്‌ കുമാർ രംഗത്തു വന്നത് (Bihar CM Nitish Kumar Apologized For His Objectionable Statement About Women). ജനസംഖ്യ നിയന്ത്രിക്കുന്നതിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത ചൂണ്ടക്കാട്ടികൊണ്ട് നിതീഷ് കുമാർ ചൊവ്വാഴ്‌ച ബിഹാർ നിയമസഭ ശീതകാല സമ്മേളനത്തിൽ സംസാരിച്ചിരുന്നു.

സ്ത്രീകളെ സംബന്ധിച്ച് വളരെ ആക്ഷേപകരമായ പ്രസ്‌താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും മാപ്പ് പറയണമെന്നും ആരോപിച്ച് ബിജെപി അംഗങ്ങൾ പ്രതിഷേധമറിയിച്ചു. അതേസമയം നിയമസഭ സമ്മേളനത്തിന്‍റെ മൂന്നാം ദിവസം സഭയിലെത്തിയ മുഖ്യമന്ത്രിയെ പ്രതിപക്ഷാംഗങ്ങൾ തടഞ്ഞ് വയ്‌ക്കുകയും സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രസ്‌താവനയിൽ വ്യക്തത തേടുകയുമായിരുന്നു.

'എന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. പ്രസ്‌താവന ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ആളുകളുടെ വികാരം വ്രണപ്പെടുത്തുകയല്ല ഉദ്ദേശം. സ്ത്രീകളുടെ ഉന്നമനത്തിനായി ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്' -എന്ന് പറഞ്ഞാണ് നിതീഷ് കുമാർ തന്‍റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചത്.

പ്രതിഷേധമറിയിച്ച് പ്രമുഖർ : അതേസമയം നിതീഷ് കുമാർ സ്ത്രീകളെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ അപമര്യാദപരവും അപലപനീയവുമാണെന്നും കൂടാതെ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ അനുകൂലിച്ച് തേജസ്വി യാദവ് നടത്തിയ പ്രസ്‌താവന പ്രതിഷേധാർഹമാണെന്നും ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ നിത്യാനന്ദ് റായ് പറഞ്ഞു. നിതീഷ് കുമാർ ഇനി മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം ഈ രാജ്യത്തിന്‍റെ സംസ്‌കാരം നശിപ്പിച്ചെന്നും മാപ്പ് പറയുകയും രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുകയും വേണമെന്നും റായ് കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമയും പ്രതികരണമറിയിച്ചിരുന്നു. നിതീഷ് കുമാർ മാപ്പ് പറയണമെന്ന് രേഖ ശർമ ആവശ്യപ്പെടുകയും മുഖ്യമന്ത്രിയുടെ ഭാഷ ഇതാണെങ്കിൽ സംസ്ഥാനം അനുഭവിക്കുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂവെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ALSO READ:ബിഹാറിൽ ജാതി സംവരണം 65 ശതമാനമായി ഉയർത്തും, ആകെ സംവരണം 75 ശതമാനമാകും; പ്രഖ്യാപനവുമായി നിതീഷ്‌ കുമാർ

സംവരണമുയർത്താൻ ബിഹാർ മുഖ്യമന്ത്രി : ബിഹാറിലെ പട്ടിക ജാതി, പട്ടികവർഗ, മറ്റു പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങൾക്കായുളള സംവരണം 50 ശതമാനത്തിൽ നിന്നും 65 ശതമാനത്തിലേക്കുയർത്താൻ നിയമസഭയിൽ നിർദേശം നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ ((Bihar Cabinet Approves Proposed Quota Hike To 75% Including EWS reservations). ബിഹാർ നിയമസഭ ശീതകാല സമ്മേളനത്തിന്‍റെ രണ്ടാം ദിവസമാണ് സംവരണവുമായി ബന്ധപ്പെട്ട നിർദേശം അദ്ദേഹം അവതരിപ്പിച്ചത്. ഇതോടെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് (EWS) കേന്ദ്രസർക്കാറിന്‍റെ പത്ത് ശതമാനം സംവരണം കൂടി ഉൾപ്പെടുത്തി ആകെ 75 ശതമാനമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.