മുംബൈ: ബിഗ് ബോസ് ഒടിടി ഹിന്ദി പതിപ്പില്‍ പ്രമുഖ റിയാലിറ്റി ഷോ താരം ദിവ്യ അഗര്‍വാള്‍ വിജയി. അഭിനേത്രിയും ബിഗ് ബോസ് സീസണ്‍ 7 ടൈറ്റില്‍ വിന്നറുമായ ഗൗഹര്‍ ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. 25 ലക്ഷം രൂപയും ട്രോഫിയുമാണ് ദിവ്യയ്ക്ക് ലഭിയ്ക്കുക. ചലചിത്ര താരം സല്‍മാന്‍ ഖാന്‍ അവതാരകനായി തിരിച്ചെത്തുന്ന കളേഴ്‌സ് ചാനലില്‍ ഉടന്‍ ആരംഭിയ്ക്കുന്ന ബിഗ് ബോസ് സീസണ്‍ 15ല്‍ പങ്കെടുക്കാനുള്ള അവസരവും ദിവ്യയ്ക്ക് ലഭിച്ചു.
ദിവ്യയ്ക്ക് പുറമേ ഫൈനലിലെത്തിയ മറ്റ് നാല് മത്സരാര്‍ഥികളും ബിഗ് ബോസ് ഹൗസില്‍ അംഗങ്ങളാകും. പ്രമുഖ കോറിയോഗ്രാഫറായ നിഷാന്ത് ഭട്ട്, ഹിന്ദി ചലചിത്ര താരം ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. എംടിവിയിലെ സ്‌പ്ലിറ്റ്സ്‌വില്ല സീസണ്‍ 10ല്‍ ഫൈനല്‍ മത്സരാര്‍ഥികളിലൊരാളായ ദിവ്യ അഗര്‍വാള്‍ ഏസ് ഓഫ് സ്‌പെയ്‌സ് വണ്‍ എന്ന റിയാലിറ്റി ഷോയിലെ ടൈറ്റില്‍ വിന്നറാണ്. അടുത്തിടെ പുറത്തിറങ്ങിയ 'രാഗിണി എംഎംഎസ്: റിട്ടേണ്‍സ് 2' എന്ന വെബ്‌സീരിസിലും താരം പ്രധാന വേഷം ചെയ്‌തിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
കരണ്‍ ജോഹര്‍ അവതാരകനായെത്തിയ റിയാലിറ്റി ഷോ കൊവിഡിനെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ടിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ആദ്യമായാണ് ബിഗ് ബോസ് ടിവിയില്‍ നിന്ന് മാറി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പരീക്ഷിച്ചത്. സാധാരണ 14 ആഴ്‌ചകള്‍ നീണ്ട് നില്‍ക്കുന്ന റിയാലിറ്റി ഷോയുടെ ഒടിടി പതിപ്പ് ആറാഴ്‌ച മാത്രമാണ് ഇത്തവണ നീണ്ട് നിന്നത്.
Also read: മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി