ഭോപ്പാൽ: ഭിന്ദ് ജില്ലയിലെ ഗോഹാഡിൽ വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ ബസ് അപകടത്തിൽ സ്‌ത്രീ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയപാത 719ലാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റവരെ വൈദ്യസഹായത്തിനായി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്വാളിയാറിൽ നിന്ന് ബറേലിയിലേക്ക് പോയ ബസ് ഗോഹാഡിലെ ഡാങ് പ്രദേശത്ത് എത്തിയപ്പോൾ ടിപ്പർ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭിന്ദ് എസ്‌പി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്ക് എത്തി.
Also Read: എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്; ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ