പട്‌ന: ബിഹാറിൽ സ്‌ഫോടകവസ്‌തുക്കളുമായി ഒരാൾ അറസ്റ്റിൽ. വാരണാസി ജില്ലയിൽ നിന്ന് കൈമൂർ ജില്ലയിലെക്ക് പോകുന്ന വഴിക്കാണ് ബാഗിൽ ഒളിപ്പിച്ച് കടത്തിയ സ്‌ഫോടകവസ്‌തുക്കളുമായി പ്രതിയെ കൈമൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ദീപക് കുമാർ എന്ന ആളാണ് പിടിയിലായത്.പരുത്തി സഞ്ചിയിൽ സൂക്ഷിച്ച് നിലയിലാണ് സ്‌ഫോടകവസ്‌തുക്കൾ ഉണ്ടായിരുന്നതെന്നും ശാസ്ത്രി സീമ ബാൽ (എസ്എസ്ബി) ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടി എൽപ്പിച്ചതെന്നും കൈമൂർ ജില്ലയിലെ എസ്പി മുഹമ്മദ് ദിൽനവാജ് അഹമ്മദ് പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി യുപി-ബിഹാർ അതിർത്തിയിൽ എസ്എസ്ബിയുടെ യൂണിറ്റിനെ വിന്യസിപ്പിച്ചിരുന്നതായും ഇവരാണ് പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.ഒക്ടോബർ 28 ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണ് പ്രതി സ്‌ഫോടകവസ്‌തുക്കൾ എത്തിച്ചതെന്ന് സംശയിക്കുന്നതായും എസ്പി മുഹമ്മദ് ദിൽനവാജ് അഹമ്മദ് പറഞ്ഞു.
അതേസമയം, മദ്യക്കടത്തിന് തന്നെ പ്രേരിപ്പിച്ച യുവാക്കളോട് പകരം വീട്ടാനാണ് സ്‌ഫോടകവസ്‌തുക്കൾ കയ്യിൽ കരുതിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു.