ലക്‌നൗ: രാമക്ഷേത്ര നിര്‍മാണം വിലയിരുത്തുന്നതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു. നഗരത്തിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ തല ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രാദേശിക പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
ഹനുമാന്‍ ഗാഹ്‌രി ക്ഷേത്രത്തിലും രാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ജൂലായ് രണ്ടിന് നടക്കേണ്ട ഭൂമി പൂജയുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജൂണ്‍ 18ന് ക്ഷേത്ര സന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു.