ന്യൂഡൽഹി: പതിമൂന്നുകാരിയുടെ മരണത്തിൽ ആരോപണ വിധേയനായ വ്യാജ ഡോക്‌ടർ അറസ്റ്റിൽ. തെറ്റായ മരുന്ന് നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഡോക്‌ടറെന്ന് അവകാശപ്പെട്ട ബൻഷി ലാൽ സമർപ്പിച്ച രേഖകളെല്ലാം വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സഞ്ജയ് കോളനിയിൽ ക്ലിനിക് നടത്തുന്ന ബൻഷി ലാലാണ് വ്യാജ ഡോക്‌ടർ ചമഞ്ഞ് ചികിത്സിച്ചത് .
അന്വേഷണത്തിനിടയിൽ ബൻഷി ലാൽ ആയുർവേദ ബിരുദം നേടിയതിന്‍റെ സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും യോഗ്യനല്ലെന്ന് തെളിഞ്ഞു. ഐപിസി സെക്ഷൻ 304, 419 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.