ചണ്ഡിഗഡ്: ബിഹാറില്‍ എൻഡിഎ മുന്നണിയില്‍ ആശങ്കയുയര്‍ത്തി വികാസ് ഇൻസാൻ പാര്‍ട്ടി. സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി മുകേഷ് സാഹ്‌നി ആവശ്യപ്പെട്ടു . ഇന്നലെ നടന്ന മന്ത്രി സഭാ പുനസംഘടനയില്‍ വികാസ് ഇൻസാൻ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല. പിന്നാലെയാണ് മുകേഷ് സാഹ്‌നിയുടെ പ്രസ്താവന.
എന്‍റെ പാര്‍ട്ടിക്ക് നാല് എംഎല്‍എമാരുണ്ട്. ഒരാള്‍ക്ക് കൂടി മന്ത്രിസ്ഥാനം നല്‍കേണ്ടതുണ്ടെന്ന് മുകേഷ് സാഹ്‌നി ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ മുകേഷ് സാഹ്‌നി ആശങ്ക രേഖപ്പെടുത്തി. സാഹചര്യത്തില്‍ എനിക്ക് ദേഷ്യമില്ല. ഇപ്പോഴും അഞ്ച് മന്ത്രിമാരുടെ ഒഴിവുണ്ട്. അടുത്ത പുനസംഘടനയില്‍ ഒരു മന്ത്രിസ്ഥാനം ലഭിക്കണമെന്നും സാഹ്‌നി ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിൽ നിഷാദ് സമുദായത്തിന് സംവരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അർഹമായത് ലഭിക്കണമെന്നും മുകേഷ് സാഹ്‌നി ആവശ്യപ്പെട്ടു.