കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളിൽ നിന്ന മോചിപ്പിക്കാനും അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനുമായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ 12 ലോക ബാല വേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികള്‍ക്ക് അവരുടെ ബാല്യവും, നൈപുണ്യങ്ങളും, അന്തസ്സും നിഷേധിക്കുന്നതും, അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിനു ദോഷകരവുമായ തൊഴിലുകളേയാണ് 'ബാല വേല'' എന്ന് നിര്‍വചിച്ചിരിക്കുന്നത്. ബാല വേലയുടെ ആഗോള വ്യാപനവും, അത് തുടച്ചു മാറ്റുവാനുള്ള നടപടികളും ശ്രമങ്ങളും നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ) 2002-ല്‍ ബാല വേലക്കെതിരെയുള്ള ലോക ദിനം ആരംഭിച്ചത്.
ഈ ദിവസത്തിന്‍റെ പ്രാധാന്യം:
ബാല വേലയ്ക്ക് നിർബന്ധിതരാകുന്നവരുടെ ദുരവസ്ഥ ഉയര്‍ത്തി കാട്ടുകയും അതിനെതിരെ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നതിനായി ലോകത്താകമാനമുള്ള സര്‍ക്കാരുകളെയും തൊഴിലാളി സംഘടനകളേയും പൊതു സമൂഹത്തേയും അതുപോലെ കോടി കണക്കിനു ജനങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ബാല വികസനത്തിലാണ് ഈ ദിനം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല, അത് കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശവും അന്തസ്സുള്ള ജീവിതവും ഉണ്ടാകാനുള്ള അവകാശത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ലോകത്താകമാനം നൂറു കണക്കിനു കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെ ഉപജീവന മാര്‍ഗങ്ങളില്‍ സഹായിക്കുന്നതിനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പുറത്തിറങ്ങുന്നുണ്ട്. അവരില്‍ കൂടുതല്‍ നിര്‍ഭാഗ്യവാന്മാരായ കുട്ടികള്‍ സംഘടിത കുറ്റവാളി സംഘങ്ങള്‍ മൂലം ബാല വേല എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതേ സമയം മറ്റ് നിരവധി പേര്‍ ഒരിക്കല്‍ പോലും സ്‌കൂളുകള്‍ കാണാനാവാതെ കടുത്ത ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുന്നു. അതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശവും അന്തസ്സുള്ള ജീവിതവും സംരക്ഷിക്കുന്നതിനായി നിരവധി സംഘടനകളും ഐഎല്‍ഒയും ബാലവേല തടയുവാനുള്ള ശ്രമങ്ങള്‍ എടുക്കുകയും 2030-ഓടെ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തതു പോലെ, നിലനില്‍ക്കുന്ന വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യവുമായി മാറുന്നു.
ഈ വര്‍ഷം ഈ ലോക ദിനം വിര്‍ച്ച്വല്‍ പ്രചാരണമായാണ് ആചരിക്കുന്നത്. ബാല വേലക്കെതിരെയുള്ള ആഗോള മാര്‍ച്ചും, കാര്‍ഷിക മേഖലയിലെ ബാല വേല സംബന്ധിച്ച അന്താരാഷ്ട്ര സഹകരണ സംയുക്ത സംരംഭവും (ഐ പി സി സി എല്‍ എ) ഒരുമിച്ച് ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്നത്.
ലോക ബാല വേലാ വിരുദ്ധ ദിനം 2020ന്‍റെ പ്രമേയം
ഈ വര്‍ഷം ഈ ലോക ദിനം വിര്‍ച്ച്വല്‍ പ്രചാരണമായാണ് ആചരിക്കുന്നത്. ബാല വേലക്കെതിരെയുള്ള ആഗോള മാര്‍ച്ചുമായി കൈ കോർത്താണ് ഇത് സംഘടിപ്പിക്കുന്നത്.
ചരിത്രം:
* 1919-ല്‍ സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര തൊഴില്‍ നിലവാരം സൃഷ്ടിക്കുന്നതിനുമായി അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ) സ്ഥാപിതമായി. 187 അംഗരാജ്യങ്ങളാണ് ഐ എല്‍ ഒ യില്‍ ഉള്ളത്. ഇതില്‍ 186 അംഗരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളുമാണ്. കുക്ക് ദ്വീപ് ആണ് (ദക്ഷിണ പസഫിക്) 187-മത്തെ അംഗം. അന്നു തൊട്ട് ലോകത്താകമാനമുള്ള തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി ഉടമ്പടികള്‍ ഐ എല്‍ ഒ പാസ്സാക്കുകയുണ്ടായി.
* പിന്നീട് 2002-ല്‍ 138-ആം ഉടമ്പടി പ്രകാരവും 182-ആം ഉടമ്പടി പ്രകാരവും “ലോക ബാല വേലാ വിരുദ്ധ ദിനവും'' അന്താരാഷ്ട്ര തൊഴില്‍ സംഘടന പ്രോത്സാഹിപ്പിച്ചു. 1973-ല്‍ ഐ എല്‍ ഒ യുടെ 138-ആം ഉടമ്പടി സ്വീകരിച്ചു കൊണ്ട് തൊഴില്‍ എടുക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അംഗരാജ്യങ്ങള്‍ തൊഴിലെടുക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഉയര്‍ത്തുകയും അതുവഴി ബാല വേല ഇല്ലാതാക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിട്ടു. 1999-ല്‍ ഐ എല്‍ ഒ യുടെ 182-ആം ഉടമ്പടി സ്വീകരിക്കപ്പെടുകയും അത് “ബാല വേലയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥകളുടെ ഉടമ്പടി'' എന്നും അറിയപ്പെടുകയും ചെയ്തു. ബാല വേല എന്ന ഏറ്റവും മോശപ്പെട്ട അവസ്ഥയെ തുടച്ചു നീക്കുന്നതിനായി ആവശ്യമായ അടിയന്തിര നടപടികള്‍ എടുക്കുന്നതിന് അത് ലക്ഷ്യമിട്ടു.
* ഐ എല്‍ ഒ ഏറ്റവും മോശപ്പെട്ട ബാല വേല ഉടമ്പടി സ്വീകരിച്ചതിന്‍റെ 21-ആം വാര്‍ഷികമാണ് 2020 യഥാര്‍ത്ഥത്തില്‍. മുതിര്‍ന്നവരുടേയും അതുപോലെ കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള 2014-ലെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ബന്ധിത തൊഴില്‍ ഉടമ്പടി അംഗീകരിക്കുന്ന കാര്യത്തിലും ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ബാല വേലക്കെതിരെയുള്ള പോരാട്ടം
* ലോകത്താകമാനമുള്ള 10 കുട്ടികളില്‍ ഏതാണ്ട് ഒരാള്‍ വീതം ബാലവേല എടുക്കുന്നവരാണ്. 2000 മുതല്‍ ലോകത്ത് ബാലവേല എടുക്കുന്ന കുട്ടികളുടെ എണ്ണം 9.4 കോടി കണ്ട് കുറഞ്ഞുവെങ്കിലും ഈ അടുത്ത വര്‍ഷങ്ങളില്‍ ഈ കുറവിന്റെ നിരക്ക് മൂന്നില്‍ രണ്ടായി കുറഞ്ഞിരിക്കുന്നു.
* 2025-ഓടു കൂടി എല്ലാ തരത്തിലുമുള്ള ബാല വേലക്കും അവസാനം കുറിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു ഐക്യരാഷ്ട്ര സഭയുടെ നിലനില്‍ക്കുന്ന വികസന ലക്ഷ്യത്തിന്‍റെ ഭാഗമായ 8.7 എന്ന ലക്ഷ്യം.
* നിര്‍ബന്ധിതമായി തൊഴില്‍ ചെയ്യിപ്പിക്കുന്നത് തുടച്ചു മാറ്റുന്നതിനും ആധുനിക അടിമത്വം അവസാനിപ്പിക്കുന്നതിനും മനുഷ്യ കടത്ത് ഇല്ലായ്മ ചെയ്യുന്നതിനും വേണ്ട നടപടികള്‍ എടുക്കണമെന്ന് ആഗോള സമൂഹത്തോട് അത് ആഹ്വാനം ചെയ്യുന്നു. ബാല വേലയെന്ന ഏറ്റവും മോശപ്പെട്ട അവസ്ഥ നിരോധിക്കുകയും അത് ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിനായി ആഹ്വാനം ചെയ്യുന്ന അത് കുട്ടികളെ സായുധ പോരാട്ടങ്ങളിൽ ഭടന്മാരായി ഉപയോഗിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതും തടയുന്നു. മാത്രമല്ല, 2025-ഓടു കൂടി എല്ലാ തരത്തിലുമുള്ള ബാല വേലയും അവസാനിപ്പിക്കാനും അത് ആഹ്വാനം ചെയ്യുന്നു.
ബാല വേലക്കുമേലുള്ള കൊവിഡ്-19 ന്‍റെ പ്രഭാവം
* ബാല വേലയുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പ്രഭാവത്തിലാണ് 2020-ലെ ലോക ബാല വേല വിരുദ്ധ ദിനം ശ്രദ്ധയൂന്നുന്നത്. കൊവിഡ്-19 എന്ന ആരോഗ്യ മഹാമാരിയും അതേ തുടര്‍ന്നുണ്ടായ സാമ്പത്തികവും തൊഴില്‍പരവുമായ പ്രയാസങ്ങളുമെല്ലാം ജനങ്ങളുടെ ജീവിതത്തിലും ജീവനോപാധികളിലും അതി ഭീമമായ പ്രഭാവമാണ് സൃഷ്ടിച്ചിരിക്കുന്നത്.
* നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതു കൊണ്ട് ഏറ്റവും ആദ്യം കഷ്ടപ്പെടുന്നത് കുട്ടികളാണ്. ദശലക്ഷ കണക്കിനു കുട്ടികള്‍ ബാല വേലയിലേക്ക് തള്ളിവിടപ്പെടുവാന്‍ കാരണമായേക്കും ഈ പ്രതിസന്ധി. നിലവില്‍ തന്നെ 15.2 കോടി കുട്ടികള്‍ ബാല വേള ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. അതില്‍ തന്നെ 7.2 കോടി പേര്‍ അതി കഠിനമായ ജോലികളാണ് ചെയ്യുന്നത്. ഈ കുട്ടികള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രയാസകരമായ സാഹചര്യങ്ങളും അതി ദീര്‍ഘമായ തൊഴില്‍ സമയങ്ങളും നേരിടാന്‍ പോകുന്ന കൂടുതല്‍ വലിയ അപകടത്തിന്റെ വക്കിലാണ്.
* 2014-ലെ എബോള മഹാമാരി പോലുള്ള മുന്‍ കാലങ്ങളിലെ പ്രതിസന്ധി സാഹചര്യങ്ങളില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ കാട്ടി തരുന്നത് ഈ ഘടകങ്ങള്‍ ബാല വേലയും നിര്‍ബന്ധിത തൊഴിലും പോലുള്ള അപകട സാധ്യതകള്‍ ഏറെ വര്‍ദ്ധിപ്പിക്കുന്നതിന് ശക്തമായ പങ്ക് വഹിക്കുന്നുണ്ട് എന്നാണ്.
* അതി ദരിദ്രമായ രാജ്യങ്ങളിലും, അതി ദരിദ്രമായ അയല്‍പക്കങ്ങളിലും, അതുപോലെ നിലവില്‍ തന്നെ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്ന അല്ലെങ്കില്‍ പ്രതിസന്ധികളിലേക്ക് എളുപ്പം വീഴാനിടയുള്ള സാഹചര്യങ്ങളിലുള്ളവരായ ബാല വേല രംഗത്തെയും, നിര്‍ബന്ധിത തൊഴില്‍ മേഖലയിലേയും കുട്ടികളിലും, മനുഷ്യ കടത്ത്, പ്രത്യേകിച്ച് സ്ത്രീകളും പെണ്‍കുട്ടികളും, എന്നിങ്ങനെയുള്ള മേഖലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള സാമൂഹിക സംരക്ഷണങ്ങള്‍, ഇല്ലാത്തതിനാല്‍ ഈ പറയുന്ന വിഭാഗങ്ങള്‍ വരുമാനമില്ലായ്മയുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടാന്‍ പോവുകയാണ്.
ബാല വേലയും, നിര്‍ബന്ധിത തൊഴിലും ഇല്ലായ്മ ചെയ്യുന്നതിനായി ഐഎല്‍ഒ രൂപം നല്‍കിയ അന്താരാഷ്ട്ര തലത്തിലെ അതിന്‍റെ പ്രമുഖ പദ്ധതി (ഐ പി ഇ സി + ) 62 രാജ്യങ്ങളില്‍ പുരോഗമിച്ചു വരുന്നുണ്ട്. കൊവിഡ്-19 മഹാമാരി മൂലം ബാധിക്കപ്പെട്ട രാജ്യങ്ങളാണ് ഇവയൊക്കെയും.
* ഈ വര്‍ഷം ഈ ലോക ദിനം വിര്‍ച്ച്വല്‍ പ്രചാരണമായാണ് ആചരിക്കുന്നത്. ബാല വേലക്കെതിരെയുള്ള ആഗോള മാര്‍ച്ചും, കാര്‍ഷിക മേഖലയിലെ ബാല വേല സംബന്ധിച്ച അന്താരാഷ്ട്ര സഹകരണ സംയുക്ത സംരംഭവും (ഐപിസിസിഎല്‍എ) ഒരുമിച്ച് ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്നത്.
* ബാല വേലക്കുമേല്‍ കൊവിഡ്-19 ന്‍റെ പ്രഭാവത്തെ കുറിച്ച് ഐഎല്‍ഒയും യൂനിസെഫും സംയുക് തമായി തയ്യാറാക്കിയ ഒരു പഠന റിപ്പോര്‍ട്ട് ജൂണ്‍ 12-ന് പുറത്തിറക്കുകയുണ്ടായി. ബാല വേല ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗമനത്തെ ഈ മഹാമാരി ബാധിക്കാനിടയുണ്ടോ എന്നുള്ള കാര്യം ചില മുഖ്യമായ വഴികളിലൂടെ നോക്കി കാണുവാനാണ് ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
ആഗോള തലത്തില്‍ നിലനിന്നു പോരുന്ന ബാലവേല എന്ന വിപത്ത്
5 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ ബാല വേലയില്‍ ഏര്‍പ്പെട്ടു വരുന്നത് കണ്ടെത്തിയ രാജ്യങ്ങള്‍ ഈ പറയുന്നവയാണ്.
* ആഫ്രിക്ക (7.2 കോടി)
* ഏഷ്യ, പസഫിക് (6.2 കോടി)
* അമേരിക്ക (1.1 കോടി)
* യൂറോപ്പ്, മദ്ധ്യേഷ്യ (60 ലക്ഷം)
* അറബ് രാഷ്ട്രങ്ങള്‍ (10 ലക്ഷം)
* ഓരോ ദേശീയ വരുമാന ഗ്രൂപ്പിലേയും ബാല വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളിലെ സമ്പൂര്‍ണ്ണമായ എണ്ണത്തിന്‍റെ സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നത് 8.4 കോടി കുട്ടികള്‍ ബാല വേല ചെയ്യുന്നുണ്ടെന്നും അതിൽ 56 ശതമാനം ശതമാനം പേര്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവരും. 20 ലക്ഷം പേര്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവരും ആണെന്നാണ്.
ബാല വേലയുടെ നിലവിലുള്ള അവസ്ഥ: ആഗോള തലത്തില്‍
* ഇന്ന് 20 കോടിക്കു മുകളില്‍ കുട്ടികള്‍ ബാല വേല ചെയ്യുന്നുണ്ട്. അതില്‍ തന്നെ 12 കോടി പേര്‍ അതി കഠിനമായ ജോലികള്‍ ചെയ്തു വരുന്നു.
* ഇവരില്‍ 7.3 കോടി കുട്ടികള്‍ 10 വയസ്സിനു താഴെയുള്ളവരാണ്.
* ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബാല വേല ചെയ്യുന്നത് ഉപ-സഹാറ ആഫ്രിക്കയിലാണ്.
* കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ സായുധ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു വരുന്ന കുട്ടികളുടെ എണ്ണം 3 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു.
* കൊക്കൊ, കാപ്പി, പരുത്തി, റബ്ബര്‍, മറ്റ് വിളകള്‍ എന്നിങ്ങനെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കൃഷി ഇടങ്ങളിലാണ് മിക്ക കുട്ടികളും തൊഴിലെടുക്കുന്നത്.
* 2 കോടി ബാല വേല ചെയ്യുന്ന കുട്ടികള്‍ വസ്ത്രങ്ങളും പരവതാനികളും കളിപ്പാട്ടങ്ങളും തീപ്പെട്ടികളും കൈകൊണ്ട് തെറുത്തുണ്ടാക്കുന്ന സിഗരറ്റുകളും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളിലാണ് തൊഴിലെടുക്കുന്നത്.
നിലവിലെ ബാല വേല വിരുദ്ധ നിയമങ്ങള്‍
* മിക്ക രാജ്യങ്ങളും ഒപ്പ് വെച്ച് അംഗീകരിക്കപ്പെട്ട ഒരു നിര ബാല വേലാ വിരുദ്ധ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ സംഘടന രൂപം നല്‍കിയിട്ടുണ്ട്. 1990-ല്‍ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഒരു ഉടമ്പടി 193 രാജ്യങ്ങളും ശരിവെച്ചിട്ടുണ്ട്.
* 18 വയസ്സിനു താഴെയുള്ള എല്ലാ മനുഷ്യരും കുട്ടികള്‍ ആണെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം കുട്ടികള്‍ക്ക് ബാധകമായ നിയമത്തിനു കീഴില്‍ ഭൂരിപക്ഷം പേരും ഈ പ്രായത്തിനു മുന്‍പ് പ്രായപൂര്‍ത്തി കൈവരിച്ചവരായിരിക്കണം.
* 1999-ല്‍ 151 രാജ്യങ്ങള്‍ ഒപ്പ് വെച്ച ഏറ്റവും മോശപ്പെട്ട തൊഴില്‍ അവസ്ഥ ഉടമ്പടി ഐ എല്‍ ഒ കൊണ്ടു വരികയുണ്ടായി. അത് പ്രകാരം താഴെ പറയുന്ന ഏറ്റവും മോശപ്പെട്ട അവസ്ഥയിലുള്ള ബാല വേലകള്‍ നിരോധിക്കപ്പെട്ടിരിക്കുന്നു:
* കടം വീട്ടാന്‍ വേണ്ടിയുള്ള തൊഴില്‍ കരാര്‍.
* കുട്ടികളുടെ കള്ളക്കടത്ത്.
* എല്ലാ തരത്തിലുമുള്ള അടിമത്വം അല്ലെങ്കില്‍ അടിമ പോലുള്ള ഏര്‍പ്പാടുകള്‍.
* സായുധ പോരാട്ടങ്ങള്‍ നടത്തുവാന്‍ കുട്ടികളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുക്കല്‍.
* ലൈംഗിക തൊഴില്‍.
* അശ്ലീല ചിത്ര നിര്‍മ്മാണം.
* മയക്കു മരുന്ന് ഉല്‍പ്പാദനവും കടത്തും.
* ഏത് തരത്തിലും പെട്ട കഠിനമായ ജോലികള്‍.
ബാല വേല ഇന്ത്യയില്‍
* 2011-ലെ കാനേഷുമാരി പ്രകാരം 5 മുതല്‍ 14 വയസ്സു വരെയുള്ള പ്രായഗണത്തില്‍പ്പെട്ട തൊഴിലെടുക്കുന്നവരുടെ എണ്ണം. 43,53,247.
* (2011-ലെ കാനേഷുമാരി കണക്കു പ്രകാരം 5 മുതല്‍ 14 വയസ്സ് പ്രായഗണത്തിലുള്ള 43,53,247 തൊഴിലാളികളില്‍ 16,89,200 പേര്‍ പെണ്‍കുട്ടികളും 26,64,047 പേര്‍ ആണ്‍കുട്ടികളുമാണെന്ന് കണക്കാക്കപ്പെടുന്നു).
ഇന്ത്യയിലെ കുട്ടികളുടെ മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യം:
ചൈല്‍ഡ് റൈറ്റ്‌സ് ആന്‍റ് യു (ക്രൈ) എടുത്ത കണക്കെടുപ്പ് പ്രകാരം ഇന്ത്യയില്‍ 7 വയസ്സിനും 14 വയസ്സിനും ഇടയിലെ പ്രായഗണത്തിലുള്ള 14 ലക്ഷം ബാല വേലക്കാര്‍ക്ക് തങ്ങളുടെ പേരുകള്‍ എഴുതാന്‍ അറിയില്ല എന്ന് വെളിപ്പെട്ടിരിക്കുന്നു. അതിനര്‍ത്ഥം മേല്‍ പറഞ്ഞ പ്രായ ഗണത്തില്‍ പെട്ട ബാല വേലക്കാരില്‍ മൂന്നില്‍ ഒരാള്‍ നിരക്ഷരരാണ്. ഇതിനു പുറമെ, മേല്‍ പറഞ്ഞ കണക്കില്‍ പെട്ട 20 ലക്ഷം പേര്‍ തങ്ങളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ വിട്ടിവീഴ്ച ചെയ് തിരിക്കുന്നു എന്നും കണക്കുകള്‍ പറയുന്നു.