ETV Bharat / bharat

ലക്‌നൗവിൽ സ്ത്രീകൾക്ക് സൗജന്യ സാനിറ്ററി നാപ്‌കിനുകള്‍ - സൗജന്യ സാനിറ്ററി നാപ്കിൻ

ആറ് 'സഖി' വാനുകളിലൂടെയാണ് നാപ്കിന്‍ എത്തിച്ച് നൽകുന്നത്

sanitary napkins COVID-19 coronavirus hand sanitizers lockdown free sanitary napkins ലക്‌നൗ സൗജന്യ സാനിറ്ററി നാപ്കിൻ ലക്‌നൗ ജില്ലാ ഭരണകൂടം
ലക്‌നൗവിൽ സ്ത്രീകൾക്ക് സൗജന്യ സാനിറ്ററി നാപ്കിനുകൾ
author img

By

Published : Apr 9, 2020, 1:54 PM IST

ലക്‌നൗ: സ്ത്രീകൾക്ക് സൗജന്യമായി സാനിറ്ററി നാപ്‌കിനുകളും സോപ്പുകളും ഹാൻഡ് സാനിറ്റൈസറുകളും അവരുടെ വീടുകളിൽ എത്തിച്ച് നൽകുമെന്ന് ലക്‌നൗ ജില്ലാ ഭരണകൂടം . ആറ് 'സഖി' വാനുകളിലൂടെയാണ് ഇവ എത്തിച്ച് നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞു.

ഓരോ പ്രദേശങ്ങളിലും വാൻ എത്തി സൗജന്യമായി നാപ്കിനുകളും സോപ്പുകളും സാനിറ്റൈസറുകളും നൽകും. ഈ അവശ്യവസ്തുക്കൾ ലഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌ഡൗൺ സമയത്ത് പ്രവർത്തിക്കുന്ന മിക്ക കടകളിലും മാവ്, പയർവർഗ്ഗങ്ങൾ, അരി, ഉപ്പ്, പാചക എണ്ണ എന്നിവ മാത്രമാണ് അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. സാനിറ്ററി നാപ്കിനുകൾ, ടൂത്ത് പേസ്റ്റുകൾ, ഷാംപൂകൾ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.