ETV Bharat / bharat

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥക്ക് കൊവിഡ്

author img

By

Published : Nov 30, 2020, 2:43 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വാരണാസി.

security of pm modi  woman constable in pm security found corona positive  woman constable found corona positive  Woman Constable tests positive for Covid-19 ahead of PM visit in Varanasi  PM to visit Varanasi  സുരക്ഷാ ഉദ്യോഗസ്ഥക്ക് കൊവിഡ്  നരേന്ദ്ര മോദി  വാരണാസി  നരേന്ദ്ര മോദി വാരണാസിയിൽ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥക്ക് കൊവിഡ്

ലഖ്‌നൗ: ദേവ് ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പ് സുരക്ഷാ സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരിൽ നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ ചികിത്സയ്ക്കായി ഇഎസ്ഐസി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. 6000 സുരക്ഷാ ഉദ്യോഗസ്ഥരിലാണ് കൊവിഡ് പരിശോധന നടത്തിയത്.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വാരണാസിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഖജുരി ഗ്രാമത്തിൽ നിശ്ചയിച്ചിരിക്കുന്ന പൊതുസമ്മേളനം കണക്കിലെടുത്ത് വേദിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്റ്റേജിലും പരിസരത്തും പുറത്തുനിന്നുള്ളവരുടെ സന്ദർശനം കർശനമായി നിരോധിച്ചിട്ടുണ്ട്. കേന്ദ്ര റിസർവ് സുരക്ഷാ സേനയെയും പൊലീസ് സേനയെയും വേദിയിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ എസ്‌പിജി ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.