ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ്‌ ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 895 മരണം - ഇന്ത്യയിൽ കൊവിഡ്‌ ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 895 മരണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 9.2 കോടി കൊവിഡ് പരിശോധനകള്‍ നടത്തി. ഒക്ടോബർ 15 ന് മാത്രം 10,28,622 സാമ്പിളുകളാണ് പരിശോധിച്ചത്.

With spike of 63,371 cases, India's COVID-19 tally reaches 73,70,469  COVID-19  India's COVID-19 count reached 73,70,469 on Friday  Ministry of Health and Family Welfare  Corona Virus  24 മണിക്കൂറിനിടെ 895 മരണം  കൊവിഡ്-19  ഇന്ത്യയിൽ കൊവിഡ്‌ ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 895 മരണം  ഇന്ത്യയിൽ കൊവിഡ്‌ ബാധിതർ 73 ലക്ഷം കടന്നു
ഇന്ത്യയിൽ കൊവിഡ്‌ ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 895 മരണം
author img

By

Published : Oct 16, 2020, 12:25 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 63,371 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 895 പേർ മരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ രാജ്യത്ത് 8,04,528 സജീവ രോഗികളാണ് ഉള്ളത്. 64,53,780 പേർ രോഗമുക്തരാവുകയും ചെയ്തു. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ 1,12,161 പേരാണ് മരിച്ചത്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളള സംസ്ഥാനം. 1,92,936 സജീവ കേസുകളാണ് നിലവിൽ മഹാരാഷ്ട്രയിലുളളത്, 13,30,483 പേർ രോഗമുക്തരായി. 41,196 പേർ മരിക്കുകയും ചെയ്തു. കർണാടകയാണ് തൊട്ടുപിന്നില്‍. 1,13,557 സജീവരോഗികളുള്ള കർണാടകയില്‍ രോഗമുക്തരുടെ എണ്ണം 6,20,008 ആയി. 10,283 പേർ മരിക്കുകയും ചെയ്തു.

കേരളത്തിൽ നിലവിൽ 94,609 സജീവരോഗികളുണ്ട്. 2,22,231 പേർ രോഗമുക്തരാവുകയും ചെയ്തു. 1,089 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആന്ധ്രയിൽ നിലവിൽ 40,047 സജീവ കേസുകളാണ് ഉള്ളത്. 7,25,009 പേർ രോഗമുക്തരായി. 6,357 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 41,872 പേരാണ് രോഗബാധിതരായി ആശുപത്രിയിൽ കഴിയുന്നത്. 6,22,458 പേർ രോഗമുക്തരായി. 10,472 പേർ മരിച്ചു. ഡൽഹിയിൽ സജീവരോഗികളുടെ എണ്ണം 22,605ആണ്. 2,92,502 പേർ രോഗമുക്തരായി. 5,924 പേർ മരിച്ചു. അതേസമയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 9.2 കോടി കൊവിഡ് പരിശോധനകള്‍ നടത്തി. ഒക്ടോബർ 15 ന് മാത്രം 10,28,622 സാമ്പിളുകളാണ് പരിശോധിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.