ETV Bharat / bharat

നയതന്ത്രപരമായ കാര്യങ്ങളെ ഭൂതകാലം സ്വാധീനിക്കരുത് : ശ്യാംശരൺ

author img

By

Published : Nov 28, 2019, 12:44 AM IST

ഇന്ത്യ ആര്‍സിഇപിയില്‍ നിന്നും പിന്‍തിരിഞ്ഞതില്‍ നിരാശ പ്രകടിപ്പിച്ച്‌ ശ്യാം ശരൺ . മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സ്‌മിത ശര്‍മയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

With Rajapaksa's back at helm  past must not shadow India-Lanka ties  interview with shyam saran  india-nepal relation  india-bangladesh relation  situation in kashmir  colombo port  india-china border
നയതന്ത്രപരമായ കാര്യങ്ങളില്‍ ഭൂതകാലത്തിലെ കാര്യങ്ങൾ സ്വാധീനിക്കാതിരിക്കുന്നതാണ് നല്ലത് : ശ്യാംശരൺ

ന്യൂഡല്‍ഹി: കൊളംബോയില്‍ രജപക്‌സെ സഹോദരങ്ങൾ അധികാരത്തിലെത്തിയതിനാല്‍ ഇന്ത്യ- ശ്രീലങ്ക ഭാവി ബന്ധത്തെ ഭൂതകാലത്തിലെ നിഴലുകൾ സ്വാധീനിക്കരുതെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം ശരൺ. അയല്‍ രാജ്യത്ത് ചൈനക്ക് സ്വാധീനമുണ്ടെന്നത് സത്യമാണ് അതുകൊണ്ട് തന്നെ ചൈന ഇന്ത്യക്കൊരു വെല്ലുവിളിയാണ്. ഇന്ത്യ ആര്‍സിഇപിയില്‍ നിന്നും പിന്‍തിരിഞ്ഞതില്‍ ശ്യാം ശരൺ നിരാശ പ്രകടിപ്പിച്ചു . മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സ്‌മിത ശര്‍മയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീലങ്കന്‍ പ്രസിഡന്‍റായി ഗോതാബായ രജപക്‌സെയും പുതിയ പ്രധാന മന്ത്രിയായി മഹിന്ദയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്‌ തന്നെ ഇന്ത്യ ഇതില്‍ നിന്നും എന്താണ് നോക്കി കാണേണ്ടത് ?

നയതന്ത്രപരമായ കാര്യങ്ങളില്‍ ഭൂതകാലത്തിലെ കാര്യങ്ങൾ സ്വാധീനിക്കാതിരിക്കുന്നതാണ് നല്ലത്. രാജപക്ഷയുടെ തിരിച്ചുവരവില്‍ ഇന്ത്യ- ശ്രീലങ്ക ബന്ധത്തിന് എന്താണ് ഗുണം എന്ന ആശങ്ക പലയിടത്തും കാണുന്നുണ്ട്. പക്ഷേ ഈ ബന്ധം മുന്നോട്ട് കൊണ്ട്‌ പോകുന്നതിനായി നമ്മുടെ മുന്നില്‍ ഒരുപാട് അവസരങ്ങൾ ഉണ്ട്. രജപക്‌സെ സഹോദരങ്ങൾ പ്രായോഗിക ബുദ്ധിയുള്ള നേതാക്കളായതിനാല്‍ ഇന്ത്യ- ശ്രീലങ്ക ബന്ധം ഉയര്‍ത്തുന്നത് കൊണ്ട്‌ ഇരുരാജ്യങ്ങൾക്കുമുള്ള പ്രയോജനത്തെ നോക്കികാണുമെന്നാണ് ഞാന്‍ കരുതുന്നത്. കൂടാതെ ഇന്ത്യ- ശ്രീലങ്ക ഭാവി ബന്ധത്തെ ഭൂതകാലത്തിലെ നിഴലുകൾ സ്വാധീനിക്കാതിരിക്കാനും ശ്രമിക്കും.

ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കൊണ്ട് ഇന്ത്യക്ക് നേട്ടമൊന്നുമില്ല. മുന്‍ പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി വിക്രംസിങ്‌ഹയും തമ്മില്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള പല സാഹചര്യത്തിലും അധികാര പോരാട്ടങ്ങൾ കണ്ടിട്ടുണ്ട്. ആയതിനാല്‍ ഇന്ത്യ അത്തരം സാഹചര്യങ്ങളില്‍ ഒഴിഞ്ഞ് മാറണമോ?

എന്‍റെ അനുഭവത്തില്‍ അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ നമ്മൾ ഇടപെടാതിരിക്കുന്നതാണ് ഉചിതം. ചിലപ്പോൾ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകും. എന്നാലും പരാമാവധി ആഭ്യന്തര രാഷ്‌ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് ശരിയായ നയം. അയല്‍ രാജ്യങ്ങളിലെ നേതാക്കളില്‍ നിന്നും സുഹൃത്തിനെയും സുഹൃത്താല്ലാത്തവരെയും നിശ്‌ചയിക്കുന്നതില്‍ ഞങ്ങൾക്ക് യാതൊരുവിധത്തിലുള്ള മെച്ചവും ഉണ്ടാകുന്നില്ല. കൂടുതല്‍ മെച്ചമുണ്ടാക്കുന്ന ചില പൊതു താല്‍പര്യങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിലാവണം അത്തരം ബന്ധങ്ങൾ പിന്തുതുടരേണ്ടത്.

വിദേശകാര്യമന്ത്രി ജയ്‌ശങ്കറിന്‍റെ കൊളംബോ സന്ദര്‍ശനം ഗോതബായയുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം ഡല്‍ഹിയിലേക്ക് ആകുന്നതിനെ സ്വാധീനിക്കുമോ ?

എല്ലാ വിദേശ ബന്ധങ്ങളും അവബോധത്തിന്‍റെയും പ്രകടനപരതയിലൂടെയുമാണ് മുന്നോട്ട് പോകുന്നത് എന്ന വസ്‌തുതയില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ആയതിനാല്‍ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. അതുകൊണ്ട് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ജയ്‌ശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിച്ചത് ശരിയായ തീരുമാനമാണ്. കാരണം ശ്രീലങ്കയുമായുള്ള ബന്ധത്തിന് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത്. ഗോതബായ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്ക് ആക്കികൊണ്ട് ഇന്ത്യ-ശ്രീലങ്ക ബന്ധത്തിന് അദ്ദേഹവും അതേ പ്രാധാന്യം നല്‍കുന്നുണ്ട്. കൊളംബോ പോര്‍ട്ട്‌ ഇന്ത്യ-ശ്രീലങ്ക വ്യാപാര ബന്ധത്തിന്‍റെ കാര്യത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. ഇത് ഇന്ത്യക്ക് വളരെയധികം മൂല്യം നല്‍കുന്നതാണ്.

ഇടിവി ഭാരതുമായി നടന്ന അഭിമുഖത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്‌എസ്‌ മേനോന്‍ ഇന്ത്യ ചൈനീസ്‌ ബിആര്‍ഐയെ എതിര്‍ക്കരുതെന്ന് കൊളംബോ പോര്‍ട്ടിനെ ഉദാഹരണമായി പറഞ്ഞ്‌ കൊണ്ട് വ്യക്തമാക്കിയിരുന്നു. ഇതില്‍ താങ്കളുടെ അഭിപ്രായമെന്താണ്?

കൊളംബോ പോര്‍ട്ടില്‍ പുതിയ ടെര്‍മിനലുകൾ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. അതെല്ലാം തന്നെ ചൈനയാണ് നിര്‍മ്മിച്ചത്‌. ആ ടെര്‍മിനലുകൾ അന്താരാഷ്‌ട്ര കപ്പല്‍ വ്യാപാരത്തിനായാണ് നിര്‍മ്മിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ചൈന നിര്‍മ്മിച്ചു എന്നതിന്‍റെ പേരില്‍ അതിന്‍റെ ആവശ്യമില്ല എന്ന് പറയാന്‍ പാടില്ല. ആരാണ് വ്യാപാരത്തിനായി വഴി ഒരുക്കിയത് എന്നതല്ല പ്രധാനം നമ്മൾ എത്രതോളം ഉപയോഗപ്പെടുത്തുന്നു എന്നതാണ് കൂടുതല്‍ പ്രധാനം.

ബിആര്‍ഐക്ക് എതിരെയുള്ള ഇന്ത്യയുടെ പ്രതിഷേധം പാക്‌ അധീന കശ്‌മീരില്‍ മാത്രമായി ഒതുങ്ങിപോകുമോ ?
പല തരത്തിലുള്ള ബന്ധങ്ങൾക്ക്‌ മുന്നോടിയായി ഇന്ത്യയെടുത്ത മുന്‍ കരുതലാണ്‌.

ഏഷ്യ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ബാങ്കും ബ്രിക്‌സ്‌ ഡെവലപ്‌മെന്‍റ്‌ ബാങ്കും തമ്മില്‍ എന്താണ് വ്യത്യാസം ?
ചൈനയാണ് അത് നയിക്കുന്നതെങ്കിലും ഇന്ത്യ അതില്‍ വളരെ നല്ലൊരു പങ്കാളിയാണ്. എഐഐബിയില്‍ ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിയുടമയാണ്‌.

ഈ രണ്ട്‌ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും ഇന്ത്യക്ക് മികച്ച പങ്കുണ്ട്‌. എങ്ങനെയത്‌ രൂപീകരിക്കണം കൂടാതെ കടം നല്‍കുന്നതിന്‌ വേണ്ട നിബന്ധനകൾ എന്തൊക്കെയാണ് എന്ന കാര്യങ്ങളില്‍ ഇന്ത്യക്ക്‌ വലിയ പങ്കുണ്ട്‌. എഐഐബിയുടെ ഏറ്റവും വലിയ ഉപഭോക്താവ്‌ ഇന്ത്യയാണ്. എന്ത്‌ കൊണ്ടാണ് ആര്‍ബിഐ വ്യത്യസ്‌ഥം?
കാരണം അത്‌ ബഹുമുഖ പദ്ധിയല്ല. അത്‌ ചൈന മുന്‍കൈയെടുത്ത് രൂപകല്‍പന ചെയ്‌തതാണ് . അത്‌ കൊണ്ട്‌ തന്നെ അതിന്‍റെ രൂപശില്‍പത്തെപ്പറ്റി ഞങ്ങൾക്ക് വ്യക്തമല്ല. കൂടാതെ അത്‌ വളരെ അവ്യക്തമാണ്.

ബിആര്‍ഐയുമായുള്ള സഹകരണം ചൈനയുമായുള്ള മറ്റ്‌ സംഘര്‍ഷങ്ങളെ ഒഴിവാക്കുന്നതിനായുള്ള ഉപാധിയായി കണക്കാകാമോ?
ഞാന്‍ അത്‌ ഉപദേശിക്കില്ല. ഞങ്ങൾക്ക്‌ ബിആര്‍ഐയുടെ കാര്യത്തില്‍ ന്യായമായ സംശയങ്ങളുണ്ട്‌.

ആര്‍സിഇപിയില്‍ നിന്നും പിന്‍തിരിഞ്ഞതില്‍ എന്ത്‌ കരുതുന്നു ?
ആര്‍സിഇപിയില്‍ ഇന്ത്യ പങ്കുചേരാത്തതില്‍ എനിക്ക്‌ നിരാശയുണ്ട്‌. അത്‌ പ്രതിരോധാത്‌മക നിലപാടാണ്‌.

വരാനിരിക്കുന്ന സംസ്‌ഥാന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായിട്ടുള്ള രാഷ്‌ട്രീയ കണക്കുകൂട്ടലാണോയിത്‌.?
ഇന്ത്യതില്‍ തെരഞ്ഞെടുപ്പ്‌ എപ്പോഴും നടക്കാറുണ്ട്‌. ഇന്ത്യ-യുഎസ്‌ ആണവ കരാറിനായി വിലപേശല്‍ നടത്താന്‍ തുടങ്ങുമ്പോൾ അടുത്തായി ഇലക്ഷന്‍ വരാനിരിക്കുകയാണ് എന്ന പേരില്‍ നീട്ടിവെക്കുകയാണ്.

2024ഓടെ സാമ്പത്തിക നില അഞ്ച്‌ ട്രില്യൺ മാറ്റണമെന്നതാണ് ലക്ഷ്യം. എന്നാല്‍ സാമ്പത്തിക നിരക്ക്‌ വരും വര്‍ഷങ്ങളില്‍ ഇടിയുകയാണെങ്കില്‍ നമ്മുടെ വിദേശ നയത്തെ എങ്ങനെയാണ് ബാധിക്കുക.?
സാമ്പത്തിക നിലയില്‍ വളര്‍ച്ചയുണ്ടായിലെങ്കില്‍ 2024-ലെ ലക്ഷ്യം വെല്ലുവിളിയാകുമെന്നതിനാല്‍
നീതി അയോഗ് മുന്‍കരുതലുകൾ എടുത്തതായാണ്‌ റിപ്പോര്‍ട്ടുകൾ. സാമ്പത്തിക നിലയുടെ കാര്യത്തില്‍ നമ്മൾ അത്ര നല്ല സ്ഥിതിയിലല്ല എന്നതാണ്‌ സത്യം. നമ്മുടെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിദേശ കാര്യങ്ങളില്‍ എന്തെങ്കിലും ചൂണ്ടി കാണിക്കുവാന്‍ കഴിയുക. സാമ്പത്തിക നിലയാണ് എല്ലാത്തിന്‍റെയും അടിസ്ഥാനം. ഇന്ത്യയെ പ്രധാന ശക്തികളുടെ പട്ടികയില്‍ കണാക്കാകുന്നതും മറ്റ്‌ രാജ്യങ്ങൾ ശക്‌തമായ ബന്ധത്തിന് തയ്യാറാകുന്നത്‌ രാജ്യത്തിന്‍റെ സാമ്പത്തിക നില വളര്‍ന്ന് വരുന്നു എന്ന കാരണത്താലാണ്. ഈ കാരണത്താലാണ് ഇന്ത്യ-യുഎസ്‌ ആണവ കരാര്‍ സഫലമായത്‌.
2004-ലെ സുനാമിയുണ്ടായപ്പോൾ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങൾ പരിശോധിക്കുകയാണെങ്കില്‍ കാര്യങ്ങൾ കൂടുതല്‍ വ്യക്തമാകും. സുനാമിയുടെ സമയത്ത് മറ്റ്‌ പ്രധാന ശക്തികൾക്ക്‌ മുമ്പേ സഹായങ്ങൾ എത്തിച്ചതും നാവിക സേനയെ ഉപയോഗിച്ച്‌ പ്രവര്‍ത്തനങ്ങൾ നടത്തിയത്‌ ഇന്ത്യയാണ്.

പാകിസ്ഥാനുമായുള്ള ബന്ധം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ടോ? കശ്‌മീരില്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതോടുകൂടിയും അന്താരഷ്‌ട്ര വേദിയില്‍ അവര്‍ക്കെതിരായി ഇന്ത്യയെടുത്ത നിലപാടിലും.
പാകിസ്ഥാനുമായുള്ള ബന്ധം തിരിച്ചു വരവിന്‍റെ പാതയിലാണ്‌.

ഇന്ത്യ അന്താരാഷ്‌ട്ര തലത്തില്‍ ഭീകരവാദത്തെപ്പറ്റിയും പാകിസ്ഥാനെപ്പറ്റിയും ഉന്നയിക്കുന്ന കാര്യങ്ങൾ വിപരീതഫലമാണോ ഉണ്ടാക്കുന്നത്‌. ?
എത്രത്തോളം നിങ്ങൾ പാകിസ്ഥാനെപ്പറ്റി സംസാരക്കുന്നുവോ അത്രയും നിങ്ങൾ മറ്റുള്ളവര്‍ക്ക്‌ സംസാരിക്കാന്‍ അവസരം നല്‍കുകയാണ്‌. അതില്‍ നിന്നും എങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയും.

കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളിയെ താങ്കൾ എങ്ങനെ കാണുന്നു. ജര്‍മ്മന്‍ ചാന്‍സിലര്‍ മെര്‍ക്കല്‍ ഇക്കാര്യത്തില്‍ ശക്തമായ വിമര്‍ശനങ്ങൾ ഉന്നയിച്ചിരുന്നു. യുഎസ്‌ കോൺഗ്രസില്‍ രണ്ട്‌ തവണ വാദം കേട്ടിരുന്നു.

കശ്‌മീരിലെ സാഹചര്യയങ്ങൾ ഉടന്‍ നിയന്ത്രത്തില്‍ ആക്കിയിലെങ്കില്‍ അത് വലിയൊരു വെല്ലുവിളിയായി മാറും. ആഭ്യന്തര മന്ത്രി കശ്‌മീരില്‍ നിലവില്‍ സാധാരണ നിലയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അങ്ങനെയൊരു സാഹചര്യമാണ്‌ അവിടെയുള്ളതെന്ന് ഞാന്‍ കരുതുന്നില്ല. ഇന്‍റര്‍നെറ്റിനും ഫോണുകൾക്കും ഇപ്പോഴും നിയന്ത്രണങ്ങം തുടരുന്ന സ്ഥിതിയില്‍ എങ്ങനെയാണ്‌ കശ്‌മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് പറയാമന്‍ കഴിയുന്നത്‌.

ഇന്ത്യ-യുഎസ്‌ വ്യവസായ കാരാറിന്‌ തടസമായി നില്‍ക്കുന്ന പ്രധാന കാരണം എന്താണ്‌.? അത്‌ മൊത്തതിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു. ?
ഇന്ത്യ-യുഎസ് വ്യവസായ കരാറിന്‍റെ പ്രധാന തടസ്സം സാമ്പത്തിക നിലയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രാഷ്‌ട്രീയ കാര്യങ്ങളിലും സുരക്ഷാകാര്യങ്ങളിലും നമ്മൾ നല്ല രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ .

ഇന്ത്യന്‍ രാഷ്‌ട്രീയ ഭുപടത്തില്‍ കാലാപാനി പ്രദേശത്തെ തെറ്റായി ഉൾപ്പെടുത്തി എന്ന ആരോപണത്താല്‍ നേപ്പാളുമായി നയതന്ത്രപരമായൊരു ഏതിര്‍പ്പിലേക്കാണ്‌ നീങ്ങുന്നത്‌. അത്‌ താങ്കൾ എങ്ങനെ കാണുന്നു?
നേപ്പാളിന്‍റെ ഭാഗത്ത് നിന്നും എന്തുകൊണ്ടാണ്‌ അത്തരമൊരു കാര്യം ഉയര്‍ന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്‌. ജമ്മു കശ്‌മീരില്‍ വരുത്തിയ മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനായാണ്‌ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചത്‌. അതിന് നേപ്പാളുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യ-നേപ്പാൾ അതിര്‍ത്തി നോക്കുകയാണെങ്കില്‍ പുതിയ ഭൂപടങ്ങൾക്ക്‌ മുന്‍പുള്ളതില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല.

ഭൂപടത്തില്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ ആരാണിത്‌ ഇന്ത്യയുടെ ആക്രമസ്വഭാവമായി ചൂണ്ടികാട്ടി പ്രകോപനമുണ്ടാക്കുന്നത്‌ ?
ഇടതുപക്ഷ മാവോയിസ്റ്റ്‌ സംഘടനകളില്‍ നിന്നുമാണ്‌ അത്തരം പ്രകോപനങ്ങൾ ഉണ്ടാകുന്നത്‌. അതുകൊണ്ട്‌ തന്നെ മറ്റ്‌ ദേശീയവാദികളും ശക്‌തി ചുണ്ടിക്കാട്ടുന്നതിനായി കൂടെച്ചേരുകയാണ്‌. ഇതിന്‌ മുമ്പും ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്‌. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതായി വിദേശകാര്യ സെക്രട്ടറി തലത്തില്‍ ഫോറമുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇന്ത്യ-നേപ്പാൾ ബന്ധത്തില്‍ ഇതൊരു വലിയ പ്രശ്‌നമായി ഞാന്‍ കരുതുന്നില്ല. പക്ഷേ നേപ്പാളിലെ പല രാഷ്‌ട്രീയ ശക്തികളും അതിനെ വലുതായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

Intro:Body:

sARAN Interview

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.