ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്‍റ് ശീതകാല സമ്മേളനം അവസാനിച്ചു. സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് രാഹുല്‍ ഗാന്ധിയുടെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തെ എതിര്‍ത്ത് ഭരണപക്ഷ വനിത അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. എതിര്‍പ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വനിത അംഗങ്ങളും രംഗത്തെത്തിയതോടെ സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു.
ദേശീയ പൗരത്വ ഭേദഗതി ബില്ല്, എസ്.പി.ജി ബില്ല്, ചിറ്റ് ഫണ്ട് ബില്ല് എന്നിവ പാസാക്കിയത് ഭരണ പക്ഷത്തിന് നേട്ടമായി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നലെ പൗരത്വ ഭേദഗതി ബില്ലില്‍ ഒപ്പ് വെച്ചതോടെ ബില്ല് നിയമമായി. അത് പ്രകാരം 2014 ഡിസംബര്‍ 31 മുമ്പ് പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദുക്കൾ, ക്രിസ്‌ത്യാനികൾ, സിഖുകാർ, പാർസികൾ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകും.