ETV Bharat / bharat

ഹത്രാസ് സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി - ഭീം ആർമി മേധാവി

കലാപത്തിന് സാധ്യതയുള്ളതിനാൽ രാത്രിയിൽ മൃതദേഹം സംസ്‌കരിക്കാൻ ഭരണകൂടം പെൺകുട്ടിയുടെ കുടുംബത്തെ പ്രേരിപ്പിച്ചുവെന്ന് വാദം കേൾക്കുന്നതിന് മുമ്പായി സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

Chandrashekhar Azad on Hathras case  Bhim Army Chief about rights  Bhim Army Chief about supreme court hearing  Hathras case hearing in Supreme court  Will rights be terminated in the name of security, asks Chandrashekhar Azad  ഹത്രാസ് പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി വാദം കേട്ടു  ഹത്രാസ് പൊതുതാൽപര്യ ഹർജി  ഹത്രാസ്  ഭീം ആർമി മേധാവി  ചന്ദ്രശേഖർ ആസാദ്
ചന്ദ്രശേഖർ ആസാദ്
author img

By

Published : Oct 6, 2020, 7:07 PM IST

ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസ് അസാധാരണമെന്ന് സുപ്രീം കോടതി. പൊതുതാൽപര്യ ഹർജിയിൽ വാദം കേട്ട സുപ്രീംകോടതി കേസ് ഞെട്ടിപ്പിക്കുന്ന കേസായി വിശേഷിപ്പിച്ചു. കലാപത്തിന് സാധ്യതയുള്ളതിനാൽ രാത്രിയിൽ മൃതദേഹം സംസ്‌കരിക്കാൻ ഭരണകൂടം പെൺകുട്ടിയുടെ കുടുംബത്തെ പ്രേരിപ്പിച്ചുവെന്ന് വാദം കേൾക്കുന്നതിന് മുമ്പായി സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

അതേസമയം, സുരക്ഷയുടെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ ക്രമസമാധാനത്തിന്‍റെ ഉപയോഗമെന്താണെന്ന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ചോദിച്ചു. ഡൽഹിയിൽ നിന്ന് വരുന്ന ആളുകൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയുന്നുണ്ടെങ്കിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നവരെയും തടയാനും കഴിയും. ആരാണ് അക്രമം നടത്താൻ ആഗ്രഹിക്കുന്നത്. ഇതുവരെ ഒരു അക്രമവും പെൺകുട്ടിയുടെ കുടുംബം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമരാജ്യത്തെ പൊലീസിന്‍റെ പ്രവർത്തനം ഞാൻ കണ്ടു. ലോകമെമ്പാടുമുള്ള പൊലീസിന്‍റെ ജോലി തെളിവുകൾ ശേഖരിക്കുക എന്നതാണ്. എന്നാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ പൊലീസ് ജോലി ചെയ്യുന്നത് തെളിവുകൾ നശിപ്പിക്കാനാണെന്നും ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.