ന്യുഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചു. ബിംസ്ടെക് രാഷ്ട്രത്തലവന്മാെരയും കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്‍റിനെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, സത്യപ്രതിജ്ഞക്ക് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചയിക്കാന്‍ തിരിക്കിട്ട ചർച്ചകളിലാണ് ബിജെപി നേതൃത്വം. പ്രമുഖർക്കൊപ്പം പുതുമുഖങ്ങളും രണ്ടാം മന്ത്രിസഭയിലുണ്ടാവുമെന്നാണ് സൂചന. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കും ഡല്‍ഹിക്കും കാര്യമായ പരിഗണന ലഭിച്ചേക്കും. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍, അപ്നാദള്‍ എന്നീ സഖ്യകക്ഷികള്‍ക്ക് മന്ത്രിസഭയിലുണ്ടാകും.അമിത് ഷാ മന്ത്രിസഭയിലെത്തുമാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ അരുണ്‍ ജയ്റ്റ്ലി വിട്ടുനിന്നേക്കും.