ETV Bharat / bharat

ഹരിയാനയില്‍ ഭാര്യയെയും മകളെയും യുവാവ് തീകൊളുത്തി കൊന്നു - ഹരിയാന

റോഹ്‌തഗ് സ്വദേശിയായ 32 കാരനായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ രണ്ട് വയസുകാരിയായ ഇളയ മകളും പൊള്ളലേറ്റ് ചികില്‍സയിലാണ്. കുട്ടി അപകടനില തരണം ചെയ്‌തു

wife murder  crime news  husband sets wife on fire  Haryana  ഭര്‍ത്താവ് തീകൊളുത്തി ഭാര്യയും മൂന്നു വയസുകാരി മകളും മരിച്ചു  ഹരിയാന  ഹരിയാന ക്രൈം ന്യൂസ്
ഹരിയാനയില്‍ ഭര്‍ത്താവ് തീകൊളുത്തി ഭാര്യയും മൂന്നു വയസുകാരി മകളും മരിച്ചു
author img

By

Published : Jun 10, 2020, 4:32 PM IST

ചണ്ഡീഗഡ്: ഹരിയാനയില്‍ വീടിനുള്ളില്‍ ഭര്‍ത്താവ് തീകൊളുത്തിയ ഭാര്യയും മൂന്നു വയസുകാരി മകളും മരിച്ചു. രണ്ട് വയസുകാരിയായ ഇളയ മകള്‍ ചികില്‍സയിലാണ്. കുട്ടി അപകടനില തരണം ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ഭാര്യയുടെ അച്ഛന്‍റെ പരാതിയില്‍ റോഹ്‌തഗ് സ്വദേശിയായ 32 കാരനായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. സംഭവം നടന്ന ഉടനെ വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ഭാര്യയായ മഞ്ജുവിന്‍റെയും കുട്ടിയുടെയും കത്തിക്കരിഞ്ഞ മൃതദേഹം കട്ടിലിലും പൊള്ളലേറ്റ ഇളയ മകളെ മുറിക്ക് പുറത്തുനിന്നുമാണ് കണ്ടെത്താനായത്. തീപിടിത്തത്തില്‍ വീടിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ പൊലീസ് പിടികൂടുകയായിരുന്നുവെന്ന് എസ്എച്ച്ഒ കുല്‍ദീപ് സിങ് പറഞ്ഞു. പൊലീസിനെതിരെ കല്ലെറിയാനും അറസ്റ്റ് തടുക്കാനും പ്രതി ശ്രമിച്ചിരുന്നു. പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാജേഷ് മഞ്ജുവിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ അച്ഛന്‍ മഹേന്ദ്ര പറഞ്ഞു. രാജേഷാണ് മകളെയും പേരക്കുട്ടിയെയും തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.