ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക സഹായ പദ്ധതിയായ പിഎം കെയറില്‍ സംഭാവന ചെയ്‌തവരുടെ പേര് പുറത്തുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി. ചൈനീസ് കമ്പനികളായ ഹ്വാവെയ്, ഷവോമി, ടിക് ടോക്, വണ്‍ പ്ലസ് തുടങ്ങിയവ പിഎം കെയറിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം കമ്പനികളുടെ സഹായം സ്വീകരിച്ചതുകൊണ്ടാണ് ലിസ്‌റ്റ് പുറത്തുവിടാൻ മോദി മടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഫണ്ട് വിവരങ്ങള്‍ പുറത്തുവിടാനുള്ള പാര്‍ലമെന്‍റ് കമ്മറ്റിയുടെ നീക്കത്തില്‍ തടയിട്ടത് ബിജെപി എംപിമാരാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
പിഎം കെയറില്‍ സംഭാവന ചെയ്‌തവരുടെ പേര് പുറത്തുവിടാൻ മോദി ഭയക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി - പിഎം കെയര്‍
ഫണ്ട് വിവരങ്ങള്‍ പുറത്തുവിടാനുള്ള പാര്‍ലമെന്‍റ് കമ്മറ്റിയുടെ നീക്കത്തില്‍ തടയിട്ടത് ബിജെപി എംപിമാരാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.