ETV Bharat / bharat

പാകിസ്ഥാന്‍ സൈനിക സംവിധാനം ഇന്ത്യയെ പഠിപ്പിക്കുന്നത് - പാകിസ്ഥാന്‍ സൈന്യം

എല്ലാ സൈനിക വിഭാഗത്തില്‍ നിന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നതിന് ഒരു വക്‌താവിനെ നിയമിച്ച പാകിസ്ഥാന്‍റെ നടപടിയുടെ ഗുണഫലങ്ങള്‍ വിലയിരുത്തുകയാണ് മുതിര്‍ന്ന അഭിഭാഷകനായ സഞ്ജിബ് കര്‍ ബറുവ

Pakistan  India  Military wings  പാകിസ്ഥാന്‍ ഇന്ത്യ  പാകിസ്ഥാന്‍ സൈന്യം  ഇന്ത്യന്‍ ആര്‍മി വാര്‍ത്ത
പാകിസ്ഥാന്‍ സൈനിക സംവിധാനം ഇന്ത്യയെ പഠിപ്പിക്കുന്നത്
author img

By

Published : Jan 17, 2020, 8:52 AM IST

ഹൈദരാബാദ്: പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ഇന്ത്യയ്‌ക്ക് വലിയ കാര്യങ്ങളൊന്നും പഠിക്കാനില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇന്ത്യയ്‌ക്കില്ലാത്ത ഒരു പ്രത്യേകത പാകിസ്ഥാനിലെ സൈനിക സംവിധാനത്തിലുണ്ട്. രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളെയും പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്ന 'വക്‌താവ്' എന്ന ചുമതല ഒരാള്‍ക്ക് മാത്രമായി നല്‍കുകയാണ് പാകിസ്ഥാന്‍.

ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ എന്നതാണ് തന്ത്രപ്രധാനമായ ചുമതലയുടെ പേര്. യുദ്ധസമാനമായ സാഹചര്യത്തില്‍ സൈന്യത്തിന് പറയാനുള്ളതെല്ലാം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് അദ്ദേഹമായിരിക്കും. അതിനാല്‍ തന്നെ പാകിസ്ഥാനിലെ ഏറ്റവും സുപ്രധാന ചുമതലകളിലൊന്നാണിത്. മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്‌ച മേജര്‍ ജനറല്‍ ബാബര്‍ ഇഫ്‌തിക്കറിനെ ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ പദവിയില്‍ നിയമിച്ചത് പാകിസ്ഥാനില്‍ വന്‍ വാര്‍ത്തയായിരുന്നു.

സാധാരണ സൈനികന്‍ എന്നതിനപ്പുറം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ആളുകൂടിയാണ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്‌തിക്കര്‍. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും, പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹം മിലിട്ടറി അക്കാദമിയിലെ അധ്യാപകനായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

ഇന്ത്യയുടെ നാഷണല്‍ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്റര്‍ ലഫ്‌റ്റനന്‍റ് ജനറല്‍ രാജേഷ് പന്ത് ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ സംവിധാനത്തെ പ്രശംസിച്ചിരുന്നു. ഈ സംവിധാനം വഴി സൈനിക വിവരങ്ങള്‍ ഒന്നിച്ചുകൊണ്ടുപോകാന്‍ പാകിസ്ഥാനാകുന്നുണ്ട്. ഇന്ത്യയില്‍ സമാനമായ സംവിധാനം ഒരുക്കാമെങ്കിലും നിലവില്‍ ഓരോ സൈനിക വിഭാഗത്തിനും പ്രത്യേക വക്‌താക്കളാണുള്ളത്. ഇതില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ടെന്നും രാജേഷ് പന്ത് അഭിപ്രായപ്പെട്ടിരുന്നു.

ഇന്ന് സൈന്യത്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കും വക്‌താക്കള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കും അന്താരാഷ്‌ട്ര തലത്തില്‍പോലും വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. ചരിത്രത്തിലാധ്യമായി ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി (സിഡിഎസ്) ആയി മുൻ കരസേന മേധാവി ബിപിൻ റാവത്ത് ചുമതലയേറ്റിരുന്നു. സമാന രീതി വക്‌താക്കളുടെ കാര്യത്തിലും തുടര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് അത് വളരെയധികം പ്രയോജനപ്പെടും

Intro:New Delhi: India has reacted strongly against China backed informal consultation at the United Nations Security Council on Kashmir on Wednesday. India has asked China to accept the global consensus on Jammu and Kashmir and refrain from such activities in the future.

Body:The Ministry of External Affairs spokesperson Raveesh Kumar said, "China should look into the global consensus. It should learn from it. China should refrain from taking such actions in the future."

Raveesh Kumar also lambasted at Pakistani leadership for misusing the UNSC platform with the help of a permanent member. He asserted that majority of member nations at UNSC believe it is a bilateral issue between India and Pakistan.

He stressed that Islamabad is desperate to portray an alarming situation. He asked Pakistani leadership to refrain from taking any such steps in the future and stop embarrassing it again and again.

Conclusion:On Wednesday, China's attempt to internationalise the Kashmir issue once again at the behest of its all weather ally Pakistan failed miserably. Just like the first consultative meet in August, this meeting also ended with zero outcome.

Except China, all 14 members of the UNSC were of the view that issue of Kashmir needed no discussion at this point. Sources have told ETV Bharat that UK and France called it a bilateral issue.

But amid all this, Pakistani leadership continues to brag it as an achievement. Prime Minister Imran Khan thanked UNSC for discussing the J&K situation. He reiterated his government's stand of an UN led resolution of the matter, forgetting Shimla and Agra agreement between both countries which refrained from any third party intervention on bilateral issue.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.