ETV Bharat / bharat

പശ്ചിമ ബംഗാളില്‍ നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ നിരാഹാര സമരത്തില്‍

author img

By

Published : May 23, 2020, 4:08 PM IST

ത്രിപുരയില്‍ നിന്നും മടങ്ങിയ ക്വാറന്‍റൈയിനില്‍ കഴിയുന്നയാളാണ് നിരാഹാര സമരം നടത്തുന്നത്. മറ്റൊരു ക്വാറന്‍റൈയിന്‍ കേന്ദ്രത്തില്‍ കഴിയുന്ന ഭാര്യക്കൊപ്പം നില്‍ക്കണമെന്നാണ് ഇയാളുടെ ആവശ്യം

quarantine centre  hunger strike  West Bengal  quarantined man on hunger strike  പശ്ചിമ ബംഗാളില്‍ നിരാഹാര സമരവുമായി ക്വാറന്‍റൈയിനില്‍ കഴിയുന്ന ഒരാള്‍  പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളില്‍ നിരാഹാര സമരവുമായി ക്വാറന്‍റൈയിനില്‍ കഴിയുന്ന ഒരാള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിരാഹാര സമരവുമായി ക്വാറന്‍റൈയിനില്‍ കഴിയുന്നയാള്‍. 24 മണിക്കൂറായി നിരാഹാരത്തില്‍ കഴിയുന്ന വ്യക്തിക്ക് തന്‍റെ ഭാര്യയോടൊപ്പം താമസിക്കണമെന്നാണ് ആവശ്യം. കൂച്ച് ബെഹര്‍ ജില്ലയിലെ ക്വാറന്‍റൈയിന്‍ കേന്ദ്രത്തിലാണ് നിരാഹാര സമരം നടക്കുന്നത്.

മെയ് 19 ന് ത്രിപുരയില്‍ നിന്ന് മടങ്ങിയ ദമ്പതികളോട് മുന്‍കരുതല്‍ നടപടിയായി ക്വാറന്‍റൈയിനില്‍ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ദമ്പതികള്‍ അധികൃതരെ അനുസരിച്ചെങ്കിലും ഭാര്യയെ പിരിഞ്ഞിരിക്കാന്‍ ഭര്‍ത്താവിന് സമ്മതമായിരുന്നില്ല. ഭാര്യ നിലവില്‍ താമസിക്കുന്ന ക്വാറന്‍റൈയിന്‍ കേന്ദ്രത്തിലെ സൗകര്യങ്ങളിലും സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ച ഇയാള്‍ ഭാര്യയോടൊത്ത് നില്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അധികൃതര്‍ സംഭവത്തില്‍ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.