ന്യൂഡല്‍ഹി: കേന്ദ്രം തുടക്കം കുറിക്കുന്ന സംരംഭങ്ങള്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ക്ഷേമം മുന്‍നിര്‍ത്തിയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. കാര്‍ഷിക മേഖലയില്‍ പുതുതായി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഇജിപി (നാഷണല്‍ ഇ ഗവേണനന്‍സ് പ്രൊജക്‌ട് ) കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇതിനകം നിരവധി തവണ കേന്ദ്രം കര്‍ഷക യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചയ്‌ക്കായി കേന്ദ്രം കര്‍ഷക യൂണിയനുകളെ കഴിഞ്ഞ ദിവസവും ക്ഷണിച്ചിരുന്നു. നവംബര്‍ 26 മുതലാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്.