കൊൽക്കത്ത: 2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെത്തുടർന്ന് കതിഹാർ ഡിവിഷനിലെ നിരവധി ട്രെയിനുകൾ തിങ്കളാഴ്ച റദ്ദാക്കി. ഹൗറയിൽ നിന്ന് ചെന്നൈയിലേക്കുള്ള കോറമാണ്ടൽ എക്സ്പ്രസ് റദ്ദാക്കി. ന്യൂ ജൽപൈഗുരി-ഹൗറ വരെ ശതാബ്ദി എക്സ്പ്രസും ഹൗറ-ന്യൂ ജൽപായ്ഗുരി ശതാബ്ദി എക്സ്പ്രസും ഇന്നും റദ്ദാക്കുമെന്ന് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിയന്ത്രണവും തുടരുന്നു. അതേസമയം മുഖ്യമന്ത്രി മമത ബാനർജിുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധ റാലി. അതേസമയം പ്രതിഷേധത്തെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യം തിങ്കളാഴ്ച അസമിൽ സൈനികരെ വിന്യസിച്ചു. അസമിൽ പ്രതിഷേധത്തിൽ മരണം നാലായി. ഡിസംബർ 18ന് ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.