പൂനെ: കൊവിഡ് -19 രോഗികൾക്ക് പ്ലാസ്മ തെറാപ്പി പ്രയോഗിക്കാൻ പൂനെയിലെ സസൂൺ ജനറൽ ആശുപത്രിക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അനുമതി ലഭിച്ചതായി മഹാരാഷ്ട്രയിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ. സാങ്കേതികമായി "കൺവെൻസന്‍റ് - പ്ലാസ്മ തെറാപ്പി" എന്ന് വിളിക്കപ്പെടുന്ന ഈ ചികിത്സയിലൂടെ രോഗപ്രതിരോധ ശേഷി നേടി സുഖം പ്രാപിച്ച ഒരാളെ മറ്റൊരു രോഗിയെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. തെറാപ്പിയുടെ ഭാഗമായി, സുഖം പ്രാപിച്ച രോഗിയിൽ നിന്നുള്ള ആന്‍റി ബോഡികൾ ശേഖരിക്കുകയും രോഗിയായ ഒരു വ്യക്തിയിൽ കടത്തി വിടുകയും ചെയ്യുന്നു. ഇത് രോഗകാരിക്ക് എതിരായ പോരാട്ടം നടത്താൻ രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. സുഖം പ്രാപിച്ച രോഗിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി പൂനെ ആസ്ഥാനമായുള്ള എബിഎൽ എന്ന സ്ഥാപനം 28 ലക്ഷം രൂപ സസൂൺ ആശുപത്രിക്ക് നൽകിയിരുന്നു.
സസൂൺ ജനറൽ ആശുപത്രിക്ക് പ്ലാസ്‌മ തെറാപ്പിക്ക് അനുമതി - പ്ലാസ്മ തെറാപ്പി
തെറാപ്പിയുടെ ഭാഗമായി, സുഖം പ്രാപിച്ച രോഗിയിൽ നിന്നുള്ള ആന്‍റി ബോഡികൾ ശേഖരിക്കുകയും രോഗിയായ ഒരു വ്യക്തിയിൽ ചികിത്സക്കായി ഉപയോഗിക്കുകയും ചെയ്യും