ന്യൂഡല്‍ഹി: അയൽരാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമുദായത്തിന് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രതിഷേധ പ്രകടനം നടത്തി. വിഎച്ച്പിയുടെ അന്താരാഷ്ട്രകാര്യ വകുപ്പും ആഗോള ബംഗാളി ഹിന്ദു സഖ്യവും ചേർന്നാണ് ദേശീയ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഇരു സംഘടനകളും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംഭവം സംബന്ധിച്ച് മെമ്മോറാണ്ടം കൈമാറി. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍റെ മുന്നിലാണ് മെമ്മേറാണ്ടം നല്‍കിയത്. 1971 ൽ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ 19.7 ശതമാനത്തിൽ നിന്ന് ഇപ്പോൾ പത്ത് ശതമാനത്തിൽ താഴെയാണെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. കോമിലയിലും മുറാദ്‌നഗറിലും ഹിന്ദു ഭവനങ്ങൾ കത്തിച്ചുവെന്ന റിപ്പോർട്ടിനെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച ഇരു സംഘടനകളും ഹിന്ദു വിരുദ്ധ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോൾ ദൈനംദിന കാര്യമായി മാറിയിട്ടുണ്ടെന്നും അതിനാൽ അയൽരാജ്യത്തെ ഹിന്ദു സമൂഹത്തിന്‍റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും വിഎച്ച്പിയുടെ അന്താരാഷ്ട്ര കാര്യ സെക്രട്ടറി പ്രശാന്ത് ഹർത്താൽക്കർ പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അതിക്രമത്തിനെതിരെ വിഎച്ച്പിയുടെ പ്രതിഷേധം - ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അതിക്രമത്തിനെതിരെ വിഎച്ച്പിയുടെ പ്രതിഷേധം
ഇരു സംഘടനകളും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംഭവം സംബന്ധിച്ച് മെമ്മോറാണ്ടം കൈമാറി. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍റെ മുന്നിലാണ് മെമ്മേറാണ്ടം നല്‍കിയത്.