ഡെറാഡൂൺ(ഉത്തരാഖണ്ഡ്) : മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും ചാർ ധാം യാത്രയ്‌ക്ക് അനുമതി നൽകി ദേവസ്ഥാനം ബോർഡ്. ലോക്ക് ഡൗണിനെത്തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ചാർ ധാമിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് അനുമതി നൽകുന്നത്. അതേസമയം സന്ദർശനത്തിന് അനുമതി ലഭിക്കുന്നതിന് തിരിച്ചറിയൽ കാർഡും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണമെന്ന് ദേവസ്ഥാനം ബോർഡ് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിനുള്ളിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ നിന്നും ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നുമുള്ള ആളുകളെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ദേവസ്ഥാനം ബോർഡ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചാർ ധാം യാത്ര; മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും സന്ദർശനത്തിന് അനുമതി - ചാർ ധാം യാത്ര
ലോക്ക് ഡൗണിനെത്തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ചാർ ധാമിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് അനുമതി നൽകുന്നത്