ലഖ്‌നൗ: ജൗൻപൂരില്‍ ഭൂമി തർക്കത്തെ തുടർന്നുണ്ടായ കല്ലേറില്‍ ആറ് പേർക്ക് പരിക്കേറ്റു. സോനാരി, അമർ ഗ്രാമങ്ങളിലെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമർ ഗ്രാമത്തിൽ നിന്ന് ഒരു സംഘം സോനാരി ഗ്രാമത്തിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.
കഴിഞ്ഞ കുറേ വർഷങ്ങളായി ജൗൻപൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച സ്ഥിതി രൂക്ഷമാകുകയും ഇരു വിഭാഗങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് പരസ്‌പരം ആക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.